ബിയർ ഷൂവിലൊഴിച്ച് കുടിച്ച് പാർലമെൻ്റിൽ നിന്ന് പടിയിറക്കം; വിചിത്രമായ ആചാരം പാലിച്ച് ഓസ്ട്രേലിയൻ എംപി

ഓസ്ട്രേലിയൻ എംപി കൈലി മക്ഗിൻ| ഫോട്ടോ: X/ @le_Parisien
ഓസ്ട്രേലിയൻ എംപി കൈലി മക്ഗിൻ| ഫോട്ടോ: X/ @le_Parisien

എംപിയെന്ന നിലയിലുള്ള അവസാന ദിവസം പാര്‍ലമെന്റിലിരുന്നു ബിയര്‍ കുടിക്കുന്നത് സങ്കൽപ്പിക്കാനാകുമോ. ഓസ്‌ട്രേലിയന്‍ എംപിയായ കൈൽ മെക്ഗിന്‍ സേവന കാലാവധി അവസാനിപ്പിച്ച് പടിയിറങ്ങിയത്  'ഷൂയി' എന്ന ബിയര്‍ കുടിക്കല്‍ ആചാരത്തോടെയാണ്. 

ധരിച്ചിരുന്ന ബൂട്ടില്‍ ബിയര്‍ നിറച്ച് അതില്‍ നിന്ന് കുടിക്കുന്ന വിചിത്രമായ ആചാരമാണ് ഷൂയി. ഓസ്ട്രേലിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ആചാരമാണിത്. ചെരുപ്പ് എന്ന അർഥം വരുന്ന ജര്‍മ്മന്‍ വാക്കായ 'ഷൂ' (schuh) എന്നതില്‍ നിന്നാണ് ഷൂയി എന്ന വാക്കിന്റെ ഉത്ഭവം. മേയ് 21-ന് നടന്ന വിടവാങ്ങൽ ചടങ്ങിലാണ് കൈൽ 'ഷൂയി' ആചരിച്ചത്. 

പബ്ബുകളിലും മറ്റ് ആഘോഷങ്ങളിലും ജനപ്രിയമായ ഈ രീതി, ആദ്യമായാണ് ഒരു പാർലമെൻ്റ് അംഗം വിരമിക്കല്‍ പ്രസംഗത്തിന് ശേഷം ആചരിക്കുന്നത്. ചിലര്‍ ഈ ആചാരത്തെ അനൗചിത്യമായി കാണുന്നുണ്ട്. എങ്കിലും, ഓസ്ട്രേലിയന്‍ സംസ്‌കാരത്തില്‍ 'ഷൂയി' സൗഹൃദപരമായ വിടവാങ്ങല്‍ രീതിയായി തുടരുന്നു.

ഫോര്‍മുല വണ്‍ താരമായ ഡാനിയില്‍ റിക്കാര്‍ഡോ, 2016-ലെ ജർമ്മൻ ഗ്രാൻ്റ് പ്രിക്‌സിനുശേഷം തന്റെ റേസിങ് ഷൂവില്‍ ഷാംപെയ്ന്‍
ഒഴിച്ച് കുടിച്ചത് ശ്രദ്ധനേടിയിരുന്നു. 

Content Highlights: Australian MP Kylie McGinn celebrated her retirement with a `shoey'