'ഐ.എസ്.ആര്‍.ഒ കാ സണ്‍മാന്‍'; ആദിത്യ എല്‍ 1-നെ ആഘോഷമാക്കി അമുല്‍

അമുൽ ഇൻസ്റ്റാ​ഗ്രാമിൽ പങ്ക് വെച്ച പോസ്റ്റ് | Photo:Instagram/ @amul_india
അമുൽ ഇൻസ്റ്റാ​ഗ്രാമിൽ പങ്ക് വെച്ച പോസ്റ്റ് | Photo:Instagram/ @amul_india

സൂര്യനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായുളള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ 'ആദിത്യ എല്‍' 1 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അഭിമാനപദ്ധതി ആഘോഷമാക്കുകയാണ് അമുല്‍. ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച പോസ്റ്റില്‍ 'ആദിത്യ എല്‍ 1' നെ ഐ.എസ്.ആര്‍.ഒ കാ സണ്‍മാന്‍ എന്നാണ് അമുല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അമുല്‍ ലൈറ്റ് സ്‌നാക്കെന്നും പോസ്റ്റിന് തൊട്ടുതാഴെയായി നല്‍കിയിട്ടുണ്ട്. 

അമുല്‍ പെണ്‍കുട്ടി രണ്ട് കൈയും ഉയര്‍ത്തി ആദിത്യയുടെ വിജയം ആഘോഷിക്കുന്നതും പോസ്റ്റില്‍ കാണാന്‍ കഴിയും. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3-ന്റെ വിജയവും അമുല്‍ ആഘോഷമാക്കിയിരുന്നു. 'മൂണ്‍ മിട്ടാ കരോ' എന്നാണ് ദൗത്യത്തെ അമുല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

ദേശീയ തലത്തില്‍ പ്രാധാന്യം നേടുന്ന ഇത്തരത്തിലുള്ള പല സംഭവങ്ങളും ഇതിന് മുമ്പും അമുല്‍ ആഘോഷമാക്കിയിട്ടുണ്ട്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ വിജയമാണ് ബഹിരാകാശ പദ്ധതികള്‍ക്ക് മുമ്പ് മുമ്പ് അമുല്‍ കൊണ്ടാടിയത്.

Content Highlights: Amul Celebrates India's First Sun Mission Aditya L1