ഇനിയെങ്കിലും ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ജങ്ക് ഫുഡ് അനുവദിച്ചുകൂടെ എന്ന് അമിതാഭ് ബച്ചൻ; മറുപടി നൽകി കോച്ച്

#Lifestyle desk
അമിതാഭ് ബച്ചൻ ഇന്ത്യൻ വനിതാ ടീം അംഗങ്ങളോടൊപ്പം| ഫോട്ടോ: sonytvofficial
അമിതാഭ് ബച്ചൻ ഇന്ത്യൻ വനിതാ ടീം അംഗങ്ങളോടൊപ്പം| ഫോട്ടോ: sonytvofficial

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ (കെബിസി) ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ അതിഥികളായെത്തിയിരുന്നു. ടീം അംഗങ്ങളുമായുള്ള അമിതാഭ് ബച്ചൻ്റെ രസകരമായ സംഭാഷണം ഇപ്പോൾ ശ്രദ്ധനേടുകയാണ്. ടീം അംഗങ്ങൾ ജങ്ക് ഫുഡ് കഴിക്കുന്നതിനെക്കുറിച്ച് അമിതാഭ് ബച്ചൻ തമാശയായി സംസാരിച്ചതാണ് വൈറലാകുന്നത്.

ടൂർണമെൻ്റിനിടെ പോലും കളിക്കാർ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ എന്ന് ബച്ചൻ ടീമിനെ കളിയാക്കിയപ്പോൾ, ‘ഇല്ല സർ, കോച്ച് സമ്മതിക്കില്ല. കോച്ചിനോട് ചോദിക്കൂ" എന്ന് ഷഫാലി വർമ്മ മറുപടി നൽകി.

തുടർന്ന് സ്നേഹ റാണ, ടീം അംഗങ്ങൾ കോച്ചിനെക്കൊണ്ടും കൃത്യമായ ഭക്ഷണക്രമം പിന്തുടരാന്‍ നിർബന്ധിക്കാറുണ്ടെന്ന് തമാശയായി പറഞ്ഞു. ഇതിന് പിന്നാലെ ലോകകപ്പ് വിജയത്തിനുശേഷം പിസ്സ കഴിച്ചാണോ  ടീം ആഘോഷിച്ചതെന്നും ബച്ചൻ ചോദിച്ചു. പിന്നീട് അദ്ദേഹം പരിശീലകൻ അമോൽ മസുംദാറിൻ്റെ നേർക്ക് തിരിഞ്ഞ് ഇപ്പോൾ അവർ ലോകകപ്പ് ജയിച്ചല്ലോ. ഇനി അവർക്ക് ജങ്ക് ഫുഡ് കഴിക്കാൻ അനുവാദം നൽകൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇല്ലെന്ന് മറുപടി നൽകാനും കോച്ച് മടിച്ചില്ല.

നായിക ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, സ്നേഹ റാണ, കൂടാതെ മുഖ്യ പരിശീലകൻ അമോൽ മസുംദാർ എന്നിവരാണ് ഷോയിൽ പങ്കെടുത്തത്.

Content Highlights: Amitabh Bachchan hilariously questions Indian Women`s Cricket Coach on allowing junk food after their World Cup win on KBC.