ആര്‍ക്കാണ് വിശക്കുന്നത്?; സോന റെസ്‌റ്റൊറന്റിലെ ഗാര്‍ലിക് നാനിന്റെ വീഡിയോ പങ്കിട്ട് പ്രിയങ്കാ ചോപ്ര

കഠിനപ്രയത്‌നത്തിലൂടെ ബോളിവുഡില്‍നിന്ന് ഹോളിവുഡില്‍ ചുവടുറപ്പിച്ച നടിയാണ് പ്രിയങ്കാ ചോപ്ര. അഭിനയത്തിനൊപ്പം ബിസിനസിലും തിളങ്ങി നില്‍ക്കുന്ന താരം മികച്ചൊരു സംരംഭക കൂടിയാണ്. ഒരു വര്‍ഷം മുമ്പാണ് പ്രിയങ്ക തന്റെ ചിരകാല സ്വപ്‌നത്തിന് ന്യൂയോര്‍ക്കില്‍ തുടക്കമിട്ടത്. സോന എന്നു പേരിട്ടിരിക്കുന്ന റെസ്റ്റൊറന്റാണത്. തനത് ഇന്ത്യന്‍ വിഭവങ്ങള്‍ കൂടി ലഭ്യമാകുന്ന ഈ റെസ്റ്റൊറന്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കന്‍ സംരംഭകനായ മനീഷ് കെ. ഗോയലുമായി ചേര്‍ന്നാണ് ഈ റെസ്‌റ്റൊറന്റിന് പ്രിയങ്ക തുടക്കമിട്ടത്.
ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്ന സെലിബ്രിറ്റികളില്‍ മിക്കവരും സോന റെസ്‌റ്റൊറന്റില്‍ എത്താറുണ്ട്. അടുത്തിടെയാണ് ബോളിവുഡ് നടി കത്രീന കൈഫും ഭര്‍ത്താവ് വിക്കി കൗശലും സോന സന്ദര്‍ശിച്ചത്. ഇരുവരും ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ, സോന റെസ്‌റ്റൊറന്റിലെ സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക. ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള ഗാര്‍ലിക് നാന്‍ തയ്യാറാക്കുന്ന വീഡിയോ ആണിത്. 'ആര്‍ക്കാണ് വിശക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിരിക്കുന്നത്.
മാവില്‍ വെളുത്തുള്ളിയും മല്ലിയിലയും ചേര്‍ത്തുള്ള കൂട്ട് കൈകള്‍ കൊണ്ട് തേച്ച് പിടിപ്പിച്ചശേഷം പരമ്പരാഗത ശൈലിയില്‍ തന്തൂരിയില്‍ വെച്ച് വേവിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
Content Highlights: Priyanka chopra, sona resturant, food, gralic naan. recipe