ഈ ലോകത്തില്‍ നിന്നും വിട പറയാന്‍ സമയമായെന്ന് കമന്റ് ; 34 മില്യണ്‍ പേര്‍ കണ്ട ഗുലാബ് ജാമൂന്‍ പരീക്ഷണം

photo|instagram.com/youtubeswadofficial/
photo|instagram.com/youtubeswadofficial/

ന്ത്യന്‍ സ്ട്രീറ്റ് ഫുഡില്‍ പരീക്ഷണങ്ങളുടെ പറുദീസയാണ്. പുതുമയുള്ളതും വിചിത്രവുമായ ഭക്ഷണപരീക്ഷണങ്ങളുടെ വീഡിയോകളും ഇതിനോടൊപ്പം വൈറലാകുന്നതും പതിവാണ്.

ഗുലാബ് ജാമൂന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ളൊരു വിഭവമാണ്. ഗുലാബ് ജാമൂന്‍ കൊണ്ടൊരു പരീക്ഷണമാണ് ഇപ്പോള്‍ ഭക്ഷണപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഫുഡ് വ്‌ളോഗറായ ഗൗരവ് വാസനാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വഴിയോരഭക്ഷണശാലയില്‍ നിന്നുള്ള വീഡിയോയില്‍ ആദ്യം കാണുന്നത് പരത്തിയെടുത്ത പറാത്തയിലേയ്ക്ക് ഗുലാബ് ജാമൂന്‍ വെയ്ക്കുന്നതാണ്. ശേഷം ഗുലാബ് ജാമൂന്‍ ഉടച്ചെടുത്ത് അത് പറാത്തയുടെ ഉള്ളില്‍ നിറച്ച് വീണ്ടും പരത്തിയെടുക്കുന്നതും വീഡിയോയില്‍ കാണാം.

ശേഷം നെയ്യൊഴിച്ച് ഗുലാബ് ജാമൂന്‍ പറാത്ത ചുട്ടെടുക്കുന്നതും കാണാം. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. ഈ ലോകത്തില്‍ നിന്നും വിട പറയാന്‍ സമയമായി, ഗുലാബ് ജാമൂന്‍ നശിപ്പിച്ചു, ഗുലാബ് ജാമൂന് നീതി ലഭിക്കണം, ഇതൊക്കെ കാണാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന രീതിയിലാണ് കമന്റുകള്‍ നീളുന്നത്. 34 മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതിനകം കണ്ടത്.

Content Highlights: Gulab Jamun stuffed paratha goes viral