1.13 മീറ്റര്‍ നീളമുള്ള വെള്ളരി വിളയിച്ച് യു.കെയിലെ കര്‍ഷകന്‍; ലോക റെക്കോഡ്

വിചിത്രമായ പലകാര്യങ്ങളും ലോകറെക്കോഡില്‍ ഇടം പിടിക്കാറുണ്ട്. പിസയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഏറ്റവും വലിയ ശേഖരം സൂക്ഷിക്കുന്ന യുവതി കഴിഞ്ഞദിവസം ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ലോകറെക്കോഡിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ വെള്ളരിയാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്നുള്ള കര്‍ഷകനായ സെബാസ്റ്റിയന്‍ സുസ്‌കിയുടെ കൃഷിത്തോട്ടത്തില്‍ വിളഞ്ഞ വെള്ളരിയാണ് ഈ റെക്കോഡ് നേടിയിരിക്കുന്നത്. കുക്കുമിസ് സാറ്റിവസ് എന്ന വെള്ളരിയിനമാണ് റെക്കോഡ് നേടിയിരിക്കുന്നത്.
അതിശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുന്ന യു.കെയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് സെബാസ്റ്റ്യന്‍ തന്റെ കൃഷിയിടത്തില്‍ വെള്ളരിയെ സംരക്ഷിച്ചത്. 113.1 സെന്റീമീറ്റളാണ് ഈ വെള്ളരിയുടെ നീളം.
സെബാസ്റ്റിയന്‍ വിളയിച്ച വെള്ളരിയുടെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: world record for longest cucumber, food, uk man cultivate longest cucumber