മുടി കൊഴിച്ചില്‍ കൂടിയോ; കാരണം ഈ ഭക്ഷണങ്ങളാകാം

representative image|photo:canva
representative image|photo:canva

ലമുടി കൊഴിയുന്നത് നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടി കൊഴിയുന്നത് നിരവധി കാരണങ്ങളുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മറ്റു ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

പഞ്ചസാര കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം  തലമുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. ഇവയില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. ജങ്ക് ഫുഡും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മറ്റ് ജങ്ക് ഫുഡ്‌സും തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

കൃത്രിമ മധുര പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതല്ല. സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും  തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണണം. ഇവ തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.കഫൈനിന്റെ അമിത ഉപയോഗവും,മദ്യവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. 


 

Content Highlights: Hair Loss,haircare,food,sugar,Artificial sweeteners,Excessive caffeine,food