പുഴുങ്ങിയ മുട്ടയാണ് മെയിൻ : 8 ആഴ്ച കൊണ്ട് 9 കിലോ ശരീരഭാരം കുറച്ച് ഇൻഫ്‌ളുവൻസർ

Tanya Singh|photo:instagram.com/itistanyasingh/
Tanya Singh|photo:instagram.com/itistanyasingh/

രീരഭാരം കുറയ്ക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല, കൃത്യമായ അച്ചടക്കവും നിശ്ചയദാർഢ്യവും തുടർച്ചയായ പരിശ്രമവും ഉണ്ടെങ്കിൽ മാത്രമാണ് ലക്ഷ്യം കൈവരിക്കാൻ സാധിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമായി മാറുകയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ താന്യ സിംഗിന്റെ ഫിറ്റ്‌നസ് യാത്ര. വെറും 8 ആഴ്ചകൾ അഥവാ 56 ദിവസങ്ങൾ കൊണ്ട് ഒൻപത് കിലോ ഭാരമാണ് താന്യ കുറച്ചെടുത്തത്. 75 കിലോയിൽ നിന്ന് 66 കിലോയിലേക്ക് തന്റെ ശരീരഭാരം എത്തിച്ചതിന്റെ വിവരങ്ങൾ അടങ്ങിയ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ഈ ഫിറ്റ്‌നസ് യാത്ര ശ്രദ്ധ നേടിയത്.

ഷോർട്ട്കട്ടുകളോ വേഗത്തിലുള്ള താൽക്കാലിക സൂത്രവിദ്യകളോ തേടാതെ, കൃത്യമായ ഡയറ്റും വർക്കൗട്ടും ജീവിതശൈലിയുടെ ഭാഗമാക്കുകയാണ് താന്യ ചെയ്തത്. തന്റെ പ്രതിദിന ഭക്ഷണക്രമവും ജിമ്മിലെ വ്യായാമമുറകളും താന്യ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും രാവിലെയുള്ള വ്യായാമത്തിന് മുൻപായി നാല് പുഴുങ്ങിയ മുട്ട കഴിച്ചുകൊണ്ടാണ് താന്യ തന്റെ ദിവസം ആരംഭിക്കുന്നത്. ഈ ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങിയത് മുതൽ മിക്ക ദിവസങ്ങളിലും പുഴുങ്ങിയ മുട്ട കഴിക്കാറുണ്ടെന്ന് താന്യ ഇൻസ്റ്റാഗ്രാം വീഡിയോയിൽ വെളിപ്പെടുത്തുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷണരീതി മുൻപോട്ടു കൊണ്ടുപോകുന്നതിനായി മുട്ട ഉപയോഗിച്ചുള്ള പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും താന്യ പറയുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഈ പ്രഭാതഭക്ഷണം നീണ്ട സമയത്തേക്ക് വയർ നിറഞ്ഞതായി തോന്നാനും വ്യായാമത്തിന് ആവശ്യമായ ഊർജ്ജം നൽകാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ജിമ്മിലെത്തുന്ന താന്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ബാക്ക് , ആബ്‌സ് വ്യായാമങ്ങളിലായിരുന്നു. ട്രെഡ്മില്ലിലെ വാമപ്പ് സെഷനു ശേഷമാണ് സ്‌ട്രെങ്ത് ട്രെയിനിംഗിലേക്ക് കടക്കുന്നത്.

ശരീരത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ബോഡിവെയ്റ്റ് വ്യായാമങ്ങളും വെയ്റ്റ് ലിഫ്റ്റിംഗും താന്യ ശീലമാക്കി. ഇൻവേർട്ടഡ് റോസ്സ്, ഫോർആം പ്ലാങ്ക് , ബാർബെൽ ബെന്റ്-ഓവർ റോസ്സ് , റൊമാനിയൻ ഡെഡ്ലിഫ്റ്റുകൾ എന്നിവ താന്യയുടെ പ്രധാന വ്യായാമമുറകളിൽ ഉൾപ്പെടുന്നു. പേശികളുടെ ബലം വർദ്ധിപ്പിക്കുന്നതിനും കാലറി കത്തിച്ചുകളയുന്നതിനും ഈ വ്യായാമങ്ങളാണ് ഗുണം ചെയ്തത്.

Content Highlights: Influencer Tanya Singh lost 9 kg in 8 weeks (56 days)., Reduced weight from 75 kg to 66 kg through disciplined diet and exercise., Included boiled eggs as a key part of the high-protein breakfast., Focused on strength training, back exercises, and core workouts.