മക്കള്‍ക്ക് വാനില കേക്കും ചോക്ലേറ്റ് കേക്കും ഒരുമിച്ചുവേണം ; സംവൃത ചെയ്തത്

മലയാളികളുടെ മനസിലിന്നും പ്രിയപ്പെട്ടയിടമുള്ള നടിയാണ് സംവൃതാ സുനിൽ. തന്റെ വിശേഷങ്ങളെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പാചകവീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ന്യൂ ഇയര്‍ പാചകവീഡിയോയില്‍ താനുണ്ടാക്കിയ കേക്കിന്റെ പിന്നിലെ കഥയാണ് സംവൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ കേക്കുണ്ടാക്കിയപ്പോള്‍ മൂത്ത മകന്‍ വാനില കേക്കും ഇളയകുട്ടി ചോക്ലേറ്റ് കേക്കും ആവശ്യപ്പെട്ടതാണ് സന്ദര്‍ഭം.
ഇതിന് പരിഹാരമായിട്ടാണ് താന്‍ മാര്‍ബിള്‍ കേക്ക് ഉണ്ടാക്കിയതെന്ന് സംവൃത കുറിപ്പില്‍ പറയുന്നു. വീഡിയോയുടെ കൂടെ കേക്ക് റെസിപ്പിയും സംവൃത പങ്കുവെച്ചിട്ടുണ്ട്. വാനില കേക്കും ചോക്ലേറ്റ് കേക്കും ചേര്‍ന്നതാണ് മാര്‍ബിള്‍ കേക്ക്. കുട്ടികള്‍ക്ക് പരാതിയില്ലാതെ ഈ കേക്ക് കഴിക്കാം. രണ്ടുപേരുടേയും ആവശ്യം ഒരു കേക്കിലൂടെ സംവൃത സാധിച്ചുകൊടുക്കുകയാണ് ചെയ്തത്.
സംവൃതയുടെ കേക്ക് വീഡിയോയ്ക്ക് ആരാധകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പാചകത്തെ അഭിനന്ദിച്ചുകൊണ്ടാണ് നിരവധി കമന്റുകളും വന്നിട്ടുണ്ട്. സംവൃതയുടെ മാര്‍ബിള്‍ കേക്ക് റെസിപ്പി അറിഞ്ഞിരിക്കാം.
വാനില കേക്കിന്
മൈദ- 1 കപ്പ് (90 ഗ്രാം)
ബേക്കിംഗ് പൗഡര്‍ - 1 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
വെണ്ണ - 200 ഗ്രാം
പഞ്ചസാര - 3/4 കപ്പ് (175 ഗ്രാം)
മുട്ട - 3
വാനില - 1 ടീസ്പൂണ്‍
പാല്‍ - 1 ടീസ്പൂണ്‍
ചോക്ലേറ്റ് കേക്കിനുള്ള ചേരുവകള്‍
കൊക്കോ പൗഡര്‍ - 1/4 കപ്പ് (25 ഗ്രാം)
വാനില ബാറ്റര്‍ -മൂന്ന് വലിയ സ്പൂണ്‍
ഇവ പ്രത്യേക പാത്രത്തില്‍ ചേര്‍ത്ത് ഇളക്കി വെയ്ക്കുക
പാചകരീതിയിലേയ്ക്ക്
ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുക. രണ്ടു മിശ്രിതങ്ങളും ഒരു ബേക്കിങ് ടിന്നിലേയ്ക്ക് ക്രമീകരിക്കുക.
40-45 മിനിറ്റ് സമയം ബേക്ക് ചെയ്‌തെടുക്കണം. ടൂത്ത്പിക്ക് ഉപയോഗിച്ച് വെന്തിട്ടുണ്ടോയെന്ന് പരിശോധിക്കാം.
Content Highlights: samvritha sunil,cooking,cake recipe,chocolate cake,vanila cake,marble cake,food