ഓറിയോ കൊണ്ടും ഫ്രൈഡ് റൈസ് ; ഇത് ക്രൂരതയെന്ന് ഭക്ഷണപ്രേമികള്‍

സാമൂഹികമാധ്യമങ്ങളില്‍ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ ഏറ്റവും അധികം ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് ഭക്ഷണവീഡിയോകള്‍. വ്യത്യസ്തതരം പാചകം, വിവിധ രാജ്യങ്ങളിലെ പ്രത്യേക ഭക്ഷണങ്ങള്‍, വിചിത്രമായ കോമ്പിനേഷന്‍ ഭക്ഷണങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടും.
പരീക്ഷണവീഡിയോകള്‍ വളരെ വേഗത്തിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേട്ടാല്‍ വിശ്വസിക്കാത്ത വിഭവങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണപരീക്ഷണങ്ങളുടെ പേരില്‍ പലപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നടക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. . ഓറിയോ ഫ്രൈഡ് റൈസാണ് പുതിയ വിഭവം.
ഓറിയോ ബിസ്‌കറ്റും ഫ്രൈഡ് റൈസും ചേര്‍ത്താണ് ഇവിടത്തെ ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ഓറിയോ ഫ്രൈഡ് റൈസിന്റെ വീഡിയോ പ്രചരിക്കുന്നത്. ആദ്യം എണ്ണ ചൂടാക്കിയതിന് ശേഷം കുറച്ച് ഓറിയോ ബിസ്‌ക്കറ്റുകള്‍ അതിലേയ്ക്ക് ചേര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം.
ബിസ്‌ക്കറ്റ് നന്നായി പൊടിച്ച് ഒരു പേസ്റ്റ് തയ്യാറാക്കുന്നു. ശേഷം ഇതിലേയ്ക്ക് വേവിച്ച പ്ലെയിന്‍ റൈസ് ചേര്‍ത്ത് കുറച്ചു നേരം വറുക്കുന്നു. അരി നന്നായി വറുത്ത ശേഷം, നിറം മാറിയപ്പോള്‍, ഇതിലേയ്ക്ക് കുറച്ച് പച്ചക്കറികളും ഉപ്പ് ചേര്‍ക്കുന്നു. ശേഷം സോയാ സോസ് ചേര്‍ത്ത് നന്നായി ഇളക്കുന്നതോടെ ഓറിയോ ഫ്രൈഡ് തയ്യാറായി.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഫ്രൈഡ് റൈസിനെ നശിപ്പിക്കരുതെന്നും, ചോറിനോട് വേണോ ഈ ക്രൂരതയെന്നുമൊക്കെയാണ് കമന്റുകള്‍. ഇതൊക്കെ കാണുന്നതില്‍ ഭേദം ഭൂമി വിട്ടുപോകുന്നതാണെന്നും ഇങ്ങനെയുള്ള വീഡിയോയ്ക്ക് വേണ്ടി ഭക്ഷണം വേസ്റ്റാക്കരുതെന്നും ആളുകള്‍ പറയുന്നുണ്ട്.
Content Highlights: Oreo, Fried Rice ,Food Combo ,rice,street food