കറുമുറെ കഴിക്കാവുന്ന ഉരുളക്കിഴങ്ങ് ഫ്രൈ വേണോ, ഈ സൂത്രങ്ങള്‍ പരീക്ഷിച്ചോളൂ

നമ്മുടെ ഭക്ഷണവിഭവങ്ങളില്‍ പ്രധാനമാണ് ഉരുളക്കിഴങ്ങുകൊണ്ടുള്ള വിഭവങ്ങള്‍. ഉരുളക്കിഴങ്ങ് കറിമുതല്‍ ഉരുളക്കിഴങ്ങ് ഫ്രൈ വരെ അതില്‍ പെടും. പ്രത്യേകിച്ച് ഒരു ഫ്‌ളേവറും ചേര്‍ത്തില്ലെങ്കിലും നന്നായി ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് സ്‌നാക്‌സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടമാണ്. എന്നാല്‍ വീട്ടില്‍ നമ്മള്‍ തന്നെ തയ്യാറാക്കുന്ന ഫ്രൈഡ് പൊട്ടറ്റോ പലപ്പോഴും കടയില്‍ നിന്ന് കിട്ടുന്നതുപോലെ ആവാറില്ല. കറുമുറെ കഴിക്കാവുന്ന നല്ല ക്രിസ്പി പൊട്ടെറ്റോ ചിപ്‌സ് വീട്ടിലുണ്ടാക്കാന്‍ ഇതാണ് വഴികള്‍
1. ഉരുളക്കിഴങ്ങിലെ കൂടിയ അളവിലുള്ള അന്നജമാണ് ഉരുളക്കിഴങ്ങ് മൊരിഞ്ഞു കിട്ടുന്നതില്‍ നിന്ന് തടയുന്നത്. ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ തൊലി കളഞ്ഞ് വെള്ളത്തില്‍ മുക്കി വയ്ക്കാം. ഒരു രാത്രി ഇങ്ങനെ വയ്ക്കണം. വെള്ളം നന്നായി പോയെന്ന് ഉറപ്പു വരുത്തിയ ശേഷം വറുത്തെടുക്കാം
2. ഉരുളക്കിഴങ്ങിനെ വറുക്കാനായി അരിയുമ്പോള്‍ എല്ലാം ഒരേ വലിപ്പത്തില്‍ തന്നെ അരിഞ്ഞാല്‍ നന്നായി മൊരിഞ്ഞു കിട്ടും. ചെറുതായും കനം കുറച്ചും അരിയാം
3. ഉരുളക്കിഴങ്ങ് കഷണങ്ങള്‍ മുങ്ങിക്കിടക്കാനുള്ള അളവില്‍ എണ്ണ ഉപയോഗിക്കണം. കുറച്ച് എണ്ണ ഉപയോഗിക്കുമ്പോള്‍ വറക്കാനായി ഇടുന്ന ഉരുളക്കിവങ്ങിന്റെ അളവും കുറയ്ക്കാം. അല്‍പാല്‍പമായി കൂടുതല്‍ സമയം കൊണ്ട് ഫ്രൈ ചെയ്യാം.
4. ചിപ്‌സില്‍ അധികം എണ്ണവേണ്ട, എന്നാല്‍ നന്നായി മൊരിയുകയും വേണം എന്നാണോ. എണ്ണ തിളച്ചാല്‍ തീ കുറച്ച ശേഷം അതില്‍ ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ഇടുക. ഇനി തീ കൂട്ടി വച്ച് ഫ്രൈ ചെയ്യാം. ഒന്ന് രണ്ട് മിനിറ്റ് ഇങ്ങനെ വച്ചാല്‍ മതിയാവും. കരിഞ്ഞു പോകാതെ പെട്ടെന്നു തന്നെ ഉരുളക്കിഴങ്ങ് ചിപ്‌സിനെ പാത്രത്തിലേക്ക് മാറ്റാം.
5. മുളക്‌പൊടി, ഗരംമസാല.. ഇങ്ങനെ മസാല പൊടികള്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മൊരിഞ്ഞ് തുടങ്ങിയ ശേഷം മാത്രം ചേര്‍ക്കാം.
Content Highlights: Make perfect crispy potato chips with these smart tips
Content Highlights: