ഇന്ന് അന്താരാഷ്ട്ര കാപ്പിദിനം; അറിയാം ചില 'കാപ്പിക്കണക്കുകള്‍'

തണുപ്പിച്ചും തിളപ്പിച്ചും കുടിക്കാന്‍ കഴിയുന്ന അപൂര്‍വം പാനീയങ്ങളിലൊന്നാണ് കാപ്പി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കുടിക്കുന്ന പാനീയങ്ങളിലൊന്നു കൂടിയാണ് ഈ വിഭവം. കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്രതലത്തില്‍ കാപ്പിദിനം ആചരിച്ച് വരുന്നത്.
- ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്.
- ഇന്റര്‍നാഷണല്‍ കോഫീ ഓര്‍ഗനൈസേഷനാണ് ഒക്ടോബര്‍ ഒന്നിന് കാപ്പിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 2015-ല്‍ മിലനിലാണ് ആദ്യമായി കാപ്പിദിനം ആചരിച്ചു തുടങ്ങിയത്.
- ചൂടാക്കിയും തണുപ്പിച്ചും കഴിക്കാവുന്ന അപൂര്‍വം പാനീയങ്ങളിലൊന്നാണ് കാപ്പി. കാപ്പിക്കുരുവില്‍ നിന്ന് തയ്യാറാക്കുന്ന പൊടി ഉപയോഗിച്ച് കാപ്പിയുടെ രുചിയുള്ള ഐസ്‌ക്രീമും തയ്യാറാക്കാന്‍ കഴിയും.
- ലോകത്ത് ഇന്ന് ഏറ്റവും അധികം കാപ്പി ഉപയോഗിക്കുന്ന രാജ്യം നെതര്‍ലന്‍ഡ് ആണ്. ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
- അറബി വാക്കായ ക്വാവാ എന്നതില്‍ നിന്നാണ് കോഫി(കാപ്പി) എന്ന പേര് ഉണ്ടായത്. ഇന്ന് കൂടുതലായി ഉപയോഗിച്ച് വരുന്ന കോഫി എന്ന ഇംഗ്ലീഷ് പദം 1582 മുതലാണ് പരക്കെ ഉപയോഗിച്ച് തുടങ്ങിയത്.
- ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി.
- കാപ്പിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇതിലേക്ക് ക്രീമും മധുരവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പോഷകങ്ങളുടെ മൂല്യത്തില്‍ മാറ്റമുണ്ടാകും.
- രണ്ട് തരം കാപ്പികളാണ് ഇന്ന് വിപണിയില്‍ ലഭ്യമായത്. അറബിക്ക, റോബസ്റ്റ എന്നിവയാണത്. കര്‍ഷകര്‍ കൂടുതലായും അറബിക്ക ഇനമാണ് കൃഷിചെയ്യുന്നത്. കൈയ്പ് രുചി കൂടുതലായി അനുഭവപ്പെടുന്ന റോബസ്റ്റയില്‍ കൂടുതല്‍ കഫീനും അടങ്ങിയിരിക്കുന്നു.
- ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാപ്പി കൃഷി ചെയ്യുന്നത്. ഒന്നാം സ്ഥാനം കര്‍ണാടകത്തിനാണ്(71 ശതമാനം). കേരളം രണ്ടാം സ്ഥാനത്തും(21 ശതമാനം) തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ്(5 ശതമാനം). കര്‍ണാടകയിലെ കൂര്‍ഗ് ജില്ല രാജ്യത്തെ 31 ശതമാനവും കാപ്പി ഉത്പാദിപ്പിക്കുന്നു.
- ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിയുടെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നു. ജര്‍മനി, റഷ്യ, സ്‌പെയിന്‍, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാപ്പി കയറ്റുമതി ചെയ്യുന്നത്.
Content Highlights: internation coffee day, food, significance of coffee day