തേനോ ശര്‍ക്കരയോ?; ശരീരഭാരം കുറയ്ക്കാന്‍ ഏത് തിരഞ്ഞെടുക്കണം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവരാണോ? മധുരം പൂര്‍ണമായും ഒഴിവാക്കിയോ പരിമിതപ്പെടുത്തിയോ ഡയറ്റ് ചെയ്യുന്നവരുണ്ട്. ചിലര്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ തേനോ ആണ് ഉപയോഗിച്ചുവരുന്നത്. ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ ഇതിലേതാണ് ഉചിതമെന്നത് സംബന്ധിച്ച സംശയങ്ങള്‍ ആളുകള്‍ക്കിടയിലുണ്ട്. 

തേന്‍ 
പ്രകൃതിദത്തമായ ഉത്പന്നമാണ് തേന്‍. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയേക്കാള്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് തേനിന് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ കഴിയും. ഇത് ശരീരഭാരം കുറയുന്നതിലേക്ക് നയിക്കും. നല്ലരീതിയില്‍ മെറ്റബോളിസം നടക്കുകയാണെങ്കില്‍ കൂടുതല്‍ കലോറി ഊര്‍ജം ചെലവാകുന്നു. ഇതാണ് ശരീരഭാരം കുറയാന്‍ കാരണം. അതുകൊണ്ടുതന്നെ മിതമായ അളവില്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. 

ശര്‍ക്കര
ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ഉത്പന്നമാണ് ശര്‍ക്കര. പഞ്ചസാരയേക്കാള്‍ പോഷകസമൃദ്ധമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്. ശരിയായ ദഹനത്തിനും സഹായിക്കുന്നു. 

ശര്‍ക്കരയും തേനും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് എന്ന് മനസ്സിലായല്ലോ. ഇതില്‍ ഏതും കഴിക്കാനായി തിരഞ്ഞെടുക്കാം. മിതമായ അളവില്‍ കഴിക്കണമെന്നുമാത്രം. ഇവ രണ്ടും പഞ്ചസാരയേക്കാള്‍ നല്ലതാണ്. ശര്‍ക്കരയിലും തേനിലുമെല്ലാം കലോറിയടങ്ങിയിട്ടുണ്ടെന്ന കാര്യം മറക്കരുത്. അവ അമിതമായി ഉപയോഗിക്കുമ്പോള്‍ കലോറി കൂടുകയും ശരീരഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ മിതത്വമാണ് പ്രധാനമെന്ന് സാരം.

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Is honey or jaggery better for weight loss than sugar?