ചര്‍മം തിളങ്ങാനും ഹൃദയാരോഗ്യത്തിനും ഉത്തമം; പോഷകങ്ങളുടെ കലവറയാണ് കശുവണ്ടി

രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലാണ് കശുവണ്ടിപ്പരിപ്പ്. വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതിന് പുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതിനും കശുവണ്ടി സഹായിക്കുന്നു. ഹൃദ്രോഗമുള്‍പ്പടെയുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കശുവണ്ടി ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നു
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമായ നല്ല കൊഴുപ്പ് കശുവണ്ടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുത്തിന് സഹായിക്കുന്ന ധാരാളം പോഷകങ്ങളും കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍
കശുവണ്ടിയിലെ നല്ല കൊഴുപ്പ് ആരോഗ്യമുള്ള ശരീരം സമ്മാനിക്കുന്നു. നല്ലകൊളസ്‌ട്രോള്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കശുവണ്ടി കഴിക്കുന്നത് ഏറെ നേരം വിശപ്പിനെ തടയാന്‍ സഹായിക്കുന്നു. ധാരാളം ഊര്‍ജം പ്രദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ സമയം ഉന്മേഷത്തോടെ ഇരിക്കാനും കശുവണ്ടി സഹായിക്കുന്നുണ്ട്. ദിവസം മൂന്ന്-നാല് കശുവണ്ടി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
തിളങ്ങുന്ന ചര്‍മത്തിന്
കോപ്പറിന്റെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ് കശുവണ്ടി. ഇവ രണ്ടും ചര്‍മം തിളക്കത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. അകാല വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ആന്റിഓക്‌സിഡന്റ് സഹായിക്കുന്നു. കശുവണ്ടിയിലെ കോപ്പറും കൊളാജനുമാണ് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നത്.
കുടലിന്റെ ആരോഗ്യത്തിന്
ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വയറിലെ അസ്വസ്ഥതകള്‍ കുറച്ച് ദഹനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തെ ഏറെ സഹായിക്കുന്ന ലൂട്ടെയ്‌നും മറ്റ് പ്രധാന ആന്റിഓക്‌സിഡന്റുകളും കശുവണ്ടിയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇവ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും കണ്ണിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
(ആരോഗ്യക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: healthy diet, healthy food,health benefits of cashewnut, food