ലോലി പോപ് ഇഡ്ലി സഹിക്കാമായിരുന്നു, പക്ഷേ ഇത്...വൈറലായി സ്ട്രോബെറി, ചോക്ലേറ്റ് സമൂസ

ഭക്ഷണമൊരുക്കുന്നതിലും വിളമ്പുന്നതിലുമൊക്കെ വൈവിധ്യം പരീക്ഷിക്കുന്നവരുണ്ട്. അടുത്തിടെയാണ് ഐസ്ക്രീം സ്റ്റിക്കിൽ കോർത്ത ഇഡ്ഡലിയുടെ ചിത്രങ്ങൾ വൈറലായത്.. ഇപ്പോഴിതാ വ്യത്യസ്തമായ സമൂസയുടെ ചിത്രമാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സംഗതി സ്ട്രോബെറി, ചോക്ലേറ്റ് സമൂസകളാണ്.
പ്രശസ്ത വ്യവസായിയായ ഹർഷ ഗോയങ്കയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ട്രോബെറി, ചോക്ലേറ്റ് രുചികളിലുള്ള സമൂസയാണ് വീഡിയോയിൽ കാണുന്നത്. ഒരു ഫുഡ് വ്ളോഗർ പകർത്തിയ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. വ്യത്യസ്ത രുചികളിലുള്ള സമൂസകളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.