കെച്ചപ്പ് കോരിയിട്ട് സ്പൂണും കഴിക്കാം ; ഇതാണ് വൈറലായ ഫ്രഞ്ച് ഫ്രൈസ് ഐഡിയ

photo|twitter.com/TrungTPhan
photo|twitter.com/TrungTPhan

റെസ്റ്റോറന്റിലെത്തി ഫ്രൈഡ് ചിക്കനോ ബര്‍ഗറോ ഷവര്‍മ്മയോ വാങ്ങിയാലും കൂടെ കുറച്ച് ഫ്രഞ്ച് ഫ്രൈസ്  കൂടെ കഴിക്കാനിഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രിയപ്പെട്ട വിഭവങ്ങളുടെ രുചി ഒന്നു കൂടി മികവുറ്റതാക്കാന്‍ ഫ്രൈസ് ഉപകരിക്കും.

ഫ്രഞ്ച് ഫ്രൈസിനൊപ്പം ഡിപ്പുകളോ സോസുകളോ നിര്‍ബന്ധമായും നമ്മള്‍ വാങ്ങിയിരിക്കും. അതില്‍ മുക്കി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. എന്നാല്‍ ഈ ഡിപ്പുകളും സോസുകളും  മുക്കിയെടുക്കാന്‍ എളുപ്പത്തിലൊരു മാര്‍ഗമുണ്ടായാല്‍ നല്ലതല്ലേ ? അത്തരത്തിലൊരു നവീനമായ  ആശയമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സ്പൂണ്‍ ആകൃതിയിലുള്ള ഫ്രഞ്ച് ഫ്രൈസിന്റെ ചിത്രമാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവെച്ചിരിക്കുന്നത്. ഇത് വളരെ ഗുണകരവും കൗതുതമുണര്‍ത്തുന്നതുമായ ഐഡിയ തന്നെയാണെന്നാണ് ഇതു കണ്ടവരുടെ പൊതുവേയുള്ള അഭിപ്രായം. വിപണിയിലേയ്ക്കുള്ള മികച്ച ഉത്പന്നം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്തയുടനെ തന്നെ വലിയ ജനശ്രദ്ധ നേടുകയുണ്ടായി. അത്രയും മനോഹരമായിട്ടാണ് ഫ്രൈസ് സ്പൂണുകള്‍ അടുക്കിവെച്ചിരിക്കുന്നതെന്നും പോസ്റ്റില്‍ കാണാം. ഒരു വശം ഉപയോഗിച്ച് യഥാര്‍ത്ഥത്തിലുള്ള സ്പൂണുപോലെ സോസും ഡിപ്പുമെല്ലാം കോരിക്കഴിക്കാം. 

ജനപ്രിയ കെച്ചപ്പ് ബ്രാന്‍ഡായ ഹെയ്ന്‍സ് നടത്തിയ മത്സരത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പുത്തന്‍ ആശയം ഉരുത്തിരിഞ്ഞുവന്നത്. ഫ്രഞ്ച് ഫ്രൈ ഡേ പ്രമാണിച്ചാണ് ഇത്തരത്തിലൊരു മത്സരം കമ്പനി നടത്തിയത്. ഈ ഫ്രസ് സ്പൂണുകളോട് വലിയ താത്പര്യമാണ് ആളുകള്‍ കാണിച്ചത്.

Content Highlights: French Fries,Small Spoon,potato,fries,food,sizzler, burger,food