മുഖത്തെ ചുളിവുകളാണോ പ്രശ്‌നം ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം

representative image|photo:canva
representative image|photo:canva

ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് നമ്മളില്‍ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്. പ്രായം കൂടുന്നതിന്റെ ഭാഗമായാണ് ചുളിവുകളും വരകളും മുഖത്ത് വന്നുതുടങ്ങുന്നത്. ചര്‍മത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ ഭാഗമാണിത്. 

ചര്‍മസംരംക്ഷണത്തില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

മധുരക്കിഴങ്ങ് ചര്‍മസംരംക്ഷണത്തില്‍ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റാ കരോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത്  ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ബദാം കഴിക്കുന്നതും ചര്‍മത്തിന് സ്വഭാവിക തിളക്കം  നല്‍കാന്‍ സഹായിക്കും.  ബദാം വിറ്റാമിന്‍ ഇയുടെ നല്ലൊരു സ്രോതസാണ്. പതിവായി ബദാം കഴിച്ചാല്‍  ചര്‍മത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. തൈരിലെ ലാക്ടിക് ആസിഡ്  ചര്‍മത്തിലെ ചുളിവുകളെ തടയാനും ചര്‍മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

അതുപോലെ ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ് സിട്രസ് പഴങ്ങള്‍. ചര്‍മത്തിന്റെ ആരോഗ്യത്തിന് കൊളാജന്‍ വളരെ അത്യാവശ്യമാണ്. കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ഈ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മസംരംക്ഷണത്തിന് വളരെ ഗുണം ചെയ്യും. ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവ ഇതിനായി കഴിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Younger-Looking Skin