ബീഫ് കഴിക്കാനുള്ള മൂഡാണോ? ബീഫ് യഖ്നി പുലാവും ഗ്രീൻ റൈത്തയും പരീക്ഷിക്കാം

മട്ടൻ്റെയും ചിക്കൻ്റെയുമൊക്കെ സ്റ്റോക് ഉപയോഗിച്ച് തയ്യാറാക്കുന്ന തുർക്കി വേരുകളുള്ള കഷ്മീരിയൻ രുചിയാണ് യഖ്നി. ഇവയിൽ ബീഫ് ചേർത്തൊരു പുലാവ് പരീക്ഷണമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബീഫ് യഖ്നി പുലാവും രുചിയേറിയ ഗ്രീൻ റൈത്തയും തയ്യാറാക്കി നോക്കാം.
ബീഫ് യഖ്നി പുലാവ്
ബീഫ് - 350 ഗ്രാം
ബസ്മതി അരി - 250 ഗ്രാം
സവാള - 2 വലുത്
ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തിൽ
വെളുത്തുള്ളി - 7-8 അല്ലി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
തൈര് - 1/2 കപ്പ്
ജീരകം - 1/2 ടീസ്പൂൺ
മല്ലി - 2 ടീസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
ഗ്രാമ്പു - 3-4
കുരുമുളക് - 1 tsp
കറുകപ്പട്ട - 1 ഇഞ്ച് വലിപ്പത്തിൽ
ഏലക്ക - 3-4
കറുത്ത ഏലം (Motti Elaichi) - 1
തക്കോലം - 1
കറുകയില - 1
ശാജീരകം - 1 ടീസ്പൂൺ
ഗരം മസാല - ഒരു നുള്ള്
നെയ്യ് - 2-3 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
നാവിനൊരു ചെയ്ഞ്ചാവട്ടേ… പപ്പായ- മുട്ട അവിയലും ചെമ്മീൻപുളി രസവും പരീക്ഷിക്കാം
തയ്യാറാക്കുന്ന വിധം
അരി കഴുകി 20 മിനിറ്റ് കുതിർത്ത് വെക്കുക.
പ്രഷർ കുക്കറിൽ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്ക് ജീരകം, മല്ലി, പെരുംജീരകം, ഗ്രാമ്പു, തക്കോലം, ഏലക്ക, കറുത്ത ഏലം, കറുകയില, കറുകപ്പട്ട, കുരുമുളക് എന്നിവ മൂപ്പിക്കുക.
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അല്ലി, നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് 30 സെക്കൻഡ് വഴറ്റുക. ബീഫ് കൂടെ ചേർത്ത് അല്പനേരം വഴറ്റുക.
ഒരു ഗ്ലാസ് വെള്ളം, പാകത്തിന് ഉപ്പ് ചേർത്ത് വേവിക്കുക.
വെന്ത് ബീഫ് കഷണങ്ങൾ അതിൽ നിന്നും മാറ്റിവെക്കുക. ശേഷം ബീഫ് വെന്ത വെള്ളം അരിച്ച് വെക്കുക.
വീണ്ടും കുക്കറിൽ നെയ്യൊഴിച്ച് ശാജീരകം മൂപ്പിച്ച് അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് വറുക്കുക.
ഗോൾഡൻ നിറം ആകുന്ന വരെ വറുക്കുക (മൂത്ത് നിറം മാറിപ്പോകരുത്).
അതിലേക്ക് നീളത്തിൽ മുറിച്ച പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
അതിലേക്ക് വെന്ത ബീഫ് കഷണങ്ങൾ ചേർത്ത് 2 മിനുട്ട് വഴറ്റുക. അതിലേക്ക് തൈര് കൂടെ ചേർത്ത് വഴറ്റുക. ബീഫ് വെന്ത വെള്ളം അളന്നു ചേർക്കുക. (അരിയുടെ ഇരട്ടി വെള്ളം)
തിളച്ച് വരുമ്പോൾ ഗരം മസാലയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് കൊടുക്കുക.
അരി കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം മൂടി വച്ച് വേവിക്കുക.
മീഡിയം ഫ്ലൈമിൽ ഒരു വിസിൽ വന്ന ശേഷം തീ അണച്ച് 15 മിനുട്ടിന് ശേഷം തുറക്കാം.
മേലെ അല്പം സവാള വറുത്തതും (birista) മല്ലിയില, പുതിനയില എന്നിവ ചേർത്ത് അലങ്കരിക്കാം.
ചൂടോടെ വിളമ്പാം.
ഇതേ രീതിയിൽ മട്ടൻ, ചിക്കൻ എന്നിവയിലും തയ്യാറാക്കാം.
ഗ്രീൻ റൈത്ത
സാലഡ് വെള്ളരി - 1
മല്ലിയില - 1 കപ്പ്
പുതിനയില - 1 കപ്പ്
ഇഞ്ചി - 1 ചെറിയ കഷണം
പച്ചമുളക് - 1
ജീരകം വറുത്ത് പൊടിച്ചത് - ഒരു നുള്ള്
കട്ടിതൈര് - 1 1/2 കപ്പ്
ഉപ്പ് - പാകത്തിന്
മല്ലിയില, പുതിന, ഇഞ്ചി പച്ചമുളക് എന്നിവ അരച്ചെടുക്കുക.
കുക്കുമ്പർ ഗ്രേറ്റ് ചെയ്തതും അരച്ച കൂട്ടും, തൈര്, ഉപ്പ്, ജീരകപ്പൊടി എന്നിവ യോജിപ്പിച്ചെടുക്കുക.
Content Highlights: Learn to make delicious Beef Yakhni Pulao and refreshing Green Raita.