ചന്ദ്രബാബു നായിഡുവിന്റെ ഈ വീഡിയോ 2021-ലേതാണ് | Fact Check

#Published by The Quint . Edited by Mathrubhumi
.
.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി. അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെതിരായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഭയ്ക്കകത്തുവച്ച് നായിഡു ദേഷ്യപ്പെട്ട് സംസാരിക്കുന്നതും പിന്നീട് ഇറങ്ങിപ്പോകുന്നതുമാണ് ദൃശ്യങ്ങളിൽ. അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടന്ന സംഭവം എന്ന നിലയ്ക്കാണ് ഇത് പ്രചരിക്കുന്നത്. ആന്ധ്രയിലെ എൻ.ഡി.എ. സഖ്യ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും മുൻപേ തന്നെ നായിഡു വളരെ ദേഷ്യത്തിലാണ് എന്നാണ് പ്രചരിക്കുന്ന വീഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീൻഷോട്ട്

ആർക്കൈവ് ലിങ്കുകൾ - https://perma.cc/5FEC-L5J8 , https://perma.cc/FEL6-7N2F 

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിലെ കീ ഫ്രേമുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതേ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കണ്ടെത്തി. 2021 നവംബർ 19-ന്  വി സിക്‌സ് ന്യൂസ് തെലുങ്കു എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 'അന്ധ്രപ്രദേശ് അസംബ്ലിയിൽ നായിഡുവിന്റെ നിർണ്ണായക തീരുമാനം' എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. 

ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ കീ വേർഡ് സർച്ച് ചെയ്തതിൽനിന്ന് ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ ലഭിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച് വാർത്ത (2021 നവംബർ 20) പ്രകാരം, ജഗന്മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പി. കോൺഗ്രസ് അംഗങ്ങൾ നായിഡുവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അധിക്ഷേപിച്ച് സംസാരിച്ചതാണ് ചന്ദ്രബാബു നായിഡു സഭയിൽനിന്ന് ഇറങ്ങിപ്പോകാൻ കാരണം. ഇനി മുഖ്യമന്ത്രിയായ ശേഷം മാത്രമേ ആ സഭയിലേക്ക് തിരികെ ചെല്ലുകയുള്ളൂ എന്ന് അദ്ദേഹം ശപഥം ചെയ്തതായും വാർത്തയിൽ പറുയന്നുണ്ട്. 

https://www.hindustantimes.com/india-news/naidu-breaks-down-walks-out-of-andhra-assembly-over-abusive-comments-101637318170796.html 

സഭവിട്ടിറങ്ങിയ നായിഡു വാർത്താസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയതും മാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.  നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയെ അധിക്ഷേപിക്കും വിധമുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നായിരുന്നു വൈ.എസ്.ആർ.സി.പി. അധ്യക്ഷനും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ജഗൻ റെഡ്ഡി അവകാശപ്പെട്ടത്. നായിഡു നാടകം കളിക്കുകയാണെന്ന് വൈ.എസ്.ആർ.സി.പി. സാമാജികരും ആരോപിച്ചിരുന്നു. 

എൻഡിടിവി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://www.ndtv.com/andhra-pradesh-news/chandrababu-naidu-cries-cant-take-anymore-chandrababu-naidu-walks-out-of-assembly-tears-up-2617351 

വാസ്തവം 

2021 നവംബറിൽ ആന്ധ്രപ്രദേശ് നിയമസഭയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. 


(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: In the footage, Naidu speaks angrily inside the church and then leaves