ഡൽഹിയിലെ സർക്കാർ സ്‌കൂളിന്റെ ചിത്രമോ ഇത്? വാസ്തവമറിയാം | Fact Check

#Published by The Quint . Edited by Mathrubhumi
.
.

നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് രാജ്യതലസ്ഥാനം. ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു സ്‌കൂളിന്റെ ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. 

ഇതേ വാദവുമായി പ്രചരുക്കുന്ന മറ്റൊരു പോസ്റ്റ് 

https://ghostarchive.org/archive/fSH1m

അന്വേഷണം 

രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. ഇതിൽ ഒന്ന്, ക്ലാസ് മുറിക്കകത്ത് നിലത്തിരുന്ന് പഠിക്കുന്ന കുട്ടികളുടെ ചിത്രവും മറ്റൊന്ന് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ താമസിച്ചിരുന്ന  ഔദ്യോഗിക വസതിയുടെ ഫോട്ടോയുമാണ്. 

പോസ്റ്റിലുള്ളത് ഡൽഹിയിലെ സർക്കാർ സ്‌കൂളിന്റെ ചിത്രമാണെന്ന് വ്യക്തമാകുന്ന ഒരു തെളിവും കാണ്ടെത്താൻ സാധിച്ചില്ല. റിവേഴ്‌സ് ഇമേജ് സർച്ചിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇതേ ചിത്രമടങ്ങുന്ന നിരവധി വാർത്ത റിപ്പോർട്ടുകൾ ലഭിച്ചു. ഒരു വാർത്തയിൽ പറയുന്നത് ഈ ചിത്രം കർണാടകയിൽ നിന്നുള്ളതാണ് എന്നാണെങ്കിൽ മറ്റൊന്നിൽ ഇത് മധ്യപ്രദേശിൽ നിന്നുള്ളതും. അതായത്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളതെന്ന തരത്തിൽ റിപ്പോർട്ടുകൾക്കൊപ്പം ഇതേ ചിത്രം നൽകിയിട്ടുണ്ട്. 2014 മുതലാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

https://www.freepressjournal.in/bhopal/gois-claim-on-electricity-falls-flat-11k-schools-in-madhya-pradesh-bereft-of-power

https://economictimes.indiatimes.com/news/politics-and-nation/around-2-9-lakh-children-left-studies-in-2011-13-across-karnataka-study/articleshow/45380231.cms?from=mdr

https://www.thequint.com/news/india/is-kerala-school-kids-leaving-caste-religion-column-empty-enough

വിശദമായ അന്വേഷണത്തിൽ 2018-ൽ ബിഹാറിലെ സ്‌കൂൾ കുട്ടികളുടെ ചിത്രം എന്ന അടിക്കുറിപ്പോടുകൂടി ദി ക്വിന്റ് നൽകിയ ഒരു വാർത്ത ലഭിച്ചു. ചിത്രത്തിന്റെ കടപ്പാട് നൽകിയിരിക്കുന്നത് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്‌റ്റേഴ്‌സിനാണ്. അടിക്കുറിപ്പിൽ ബിഹാറിലെ ഛപ്പറ എന്ന സ്ഥലത്ത് നിന്നുള്ള ചിത്രമാണിതെന്നും പരാമർശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി റോയിട്ടേഴ്സ് പിക്‌ചേഴ്സിന്റെ ആർക്കൈവിൽ  ഛപ്പറ എന്ന് കീ-വേർഡ് ഉപയോഗിച്ച് പരിശോധിച്ചു. 2013 ജൂലൈ 19-ന് ബിഹാറിലെ ഛപ്പറ ജില്ലയിലെ ബ്രഹിംപൂർ ഗ്രാമത്തിൽനിന്ന് പകർത്തിയ ചിത്രമാണ് ഇതെന്ന് സൈറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

റോയിട്ടേഴ്സ് പിക്‌ചേഴ്സിന്റെ ആർക്കൈവിലെ പോസ്റ്റ്.

https://pictures.reuters.com/CS.aspx?VP3=SearchResult&VBID=2C0FCIX7I2FQGD&SMLS=1&RW=1440&RH=820&POPUPPN=8&POPUPIID=2C0BF1OQJG3VM

വാസ്തവം 

11 വർഷം മുൻപ് ബിഹാറിൽ നിന്നെടുത്ത ഫോട്ടോയാണ് ഡൽഹിയിലെ സർക്കാർ സ്‌കൂളുകളുടെ  മോശം അവസ്ഥ തരത്തിൽ പ്രചരിക്കുന്നത്. 

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ്   പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)

Content Highlights: The image being circulated is of a school without basic facilities