സി.പി.എം നേതാവ് സുഭാഷിണി അലി പ്രധാനമന്ത്രിയെ പ്രകീർത്തിച്ചു എന്ന് വ്യാജപ്രചാരണം | Fact Check

സി.പി.എം നേതാവ് സുഭാഷിണി അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയും രാഹുൽ ഗാന്ധിയെ വിമർശിക്കുകയും ചെയ്തു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. രാഹുൽ ഗാന്ധി, നരേന്ദ്ര മോദി എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഒരു സ്ത്രീ സംസാരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും ഇന്ത്യയെ രക്ഷിക്കണമെങ്കിൽ മോദിയെ തിരഞ്ഞെടുക്കണമെന്നും സ്ത്രീ പറയുന്നു. ഈ വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
എന്നാൽ, വൈറൽ വീഡിയോയിലുള്ള സ്ത്രീ സുഭാഷിണി അലിയല്ല എന്നതാണ് വാസ്തവം. താൻ അത്തരം പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അവർ തന്റെ എക്‌സ് (നേരത്തെ ട്വിറ്റർ) ഹാൻഡിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
*CPM leader Subhashini Ali, on Polling preference, has this advise for public !!* 😳😳😳 🤔 WOW !JAGO BHARAT JAGO. VOTE JUDICIOUSLY. VOTE FOR YOUR FAMILY AND FUTURE.
Posted by Col Prabhat Kumar on Thursday, May 2, 2024
ആർക്കൈവ് ചെയ്ത ലിങ്ക് -https://perma.cc/Z5F4-6U8C
ആർക്കൈവ് ചെയ്ത ലിങ്ക് - https://perma.cc/76H8-54PV
അന്വേഷണം
പ്രചരിക്കുന്ന ദൃശ്യങ്ങളിലുളള മൈക്കിൽ '99 ഖബാറർ' എന്ന ലോഗോ കാണാം. ലഭിച്ച സൂചനകൾ അടിസ്ഥാനമാക്കി യൂട്യൂബിൽ തിരഞ്ഞതിൽനിന്ന് ഈ പേരിൽ ഒരു യൂട്യൂബ് ചാനൽ കണ്ടെത്തി. ഇതിൽ പ്രസിദ്ധീകരിച്ച വീഡിയോകൾ പരിശോധിച്ചതിൽ നിന്നു വൈറൽ ക്ലിപ്പുമായി സാമ്യമുള്ള ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വീഡിയോ ലഭിച്ചു. 2024 ജനുവരി 29-നാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്. Modi vs Rahul Gandhi Public Opinion| Loksabha Election 2024' എന്നാണ് ഇതിന്റെ തലക്കെട്ട്
ഈ വീഡിയോയുടെ 7:01 മുതലുള്ള ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
99 ഖബർ ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച, പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്ന മറ്റൊരു വീഡിയോയിലും ഇതേ സ്ത്രീയെ കണ്ടെത്തി.
https://www.instagram.com/reel/C4ZO6nGPJlg/?igsh=MTE1aDZqbTR3bml4cw%3D%3D
2024 മെയ് മൂന്നിന് സുഭാഷിണി അലി ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും. വ്യാജപ്രചാരണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട് എന്നുമാണ് അവർ എക്‌സിൽ കുറിച്ചത്.
പ്രചരിക്കുന്ന വീഡിയോയിലുള്ള സ്ത്രീയുടെയും സുഭാഷിണി അലിയുടെയും ചിത്രങ്ങൾ താരതമ്യം ചെയ്താൽ തന്നെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാകും.
വാസ്തവം
സി.പി.എം നേതാവ് സുഭാഷിണി അലി പ്രധാനമന്ത്രി മോദി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയും രാഹുൽ ഗാന്ധിയെ വിമർശിക്കുകയും ചെയ്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്
(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: In the viral video, a woman is talking about the names of Rahul Gandhi and Narendra Modi