സെപ്റ്റംബർ 30 മുതൽ മദ്യനിരോധനം നടപ്പിലാക്കുമെന്ന് അമിത്ഷാ പറഞ്ഞോ?

#ഫാക്ട് ചെക്ക് ഡെസ്ക്ക്

പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിന് പിറകെ സെപ്റ്റംബർ 30 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കി 'ഡ്രൈ സ്റ്റേറ്റ്' ആക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു എന്ന വാദത്തോടെ ഒരു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നൽകിയ വാർത്ത എന്ന തരത്തിലാണിത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്നതാണ് യാഥാർത്ഥ്യം.

 
 
 
 
 
 
 
 
 
 
 
 
 
 
 

അന്വേഷണം

പ്രചരിക്കുന്ന സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി കീവേർഡ് സർച്ച് ചെയ്തു. എന്നാൽ, പശ്ചിമ ബംഗാളിൽ മദ്യനിരോധനം നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതായി വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. ഇങ്ങനെ ഒരു പ്രഖ്യാപനം നടന്നിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. പ്രചരിക്കുന്ന പോസ്റ്റിൽ ഇന്ത്യ ടുഡേയുടെ ലോഗോ ഉണ്ടെങ്കിലും, അവരുടെ വെബ്സൈറ്റിലോ യൂട്യൂബ് ചാനലിലോ സോഷ്യൽ മീഡിയ പേജുകളിലോ ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇങ്ങനെ ഒരു വിവരം ഇല്ല. പ്രചരിക്കുന്ന സന്ദേശം വ്യാജമാകാമെന്ന സൂചനയാണിത് നൽകുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി എക്സിൽ പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്നാണ് പോസ്റ്റിൽ പറയുന്നത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. കേന്ദ്രമന്ത്രി അമിത്ഷാ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ല.

Content Highlights: Viral social media posts claiming a liquor ban in West Bengal are false., No official statement from Amit Shah or the Ministry of Home Affairs., India Today did not report any such announcement., PIB Fact Check has officially debunked the claim.