രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഷാറൂഖ് ഖാൻ പറഞ്ഞോ? | Fact Check

#Published by PTI News . Edited by Mathrubhumi
.
.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന്റെ എക്‌സ് (നേരത്തെ ട്വിറ്റർ) പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. 'രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ചു' എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലെ പോസ്റ്റിൽ പറയുന്നത്. 

എന്നാൽ ഈ സ്‌ക്രീൻഷോട്ട് വ്യാജമായി നിർമിച്ചതാണ് എന്നതാണ് വസ്തവം. വശദാംശങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം 

മെയ് 25-നാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് ഈ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്. രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് ഷാറൂഖ് ഖാനും പറഞ്ഞു എന്നൊരു കുറിപ്പും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. 
ഇൻസ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് - https://www.instagram.com/p/C7YytFFxvD0/ 

വിശദമായ പരിശോധനയിൽ ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്ക് , യൂട്യൂബ്, എക്‌സ് എന്നീ സമൂഹ മാധ്യമങ്ങളിലും നിരവധി പേർ ഇതേ ചിത്രം പങ്കുവച്ചതായി കണ്ടു. 

सुपर किंग शाहरुख खान जी ने भी बोल दिया क्या राहुल गांधी देश का प्रधानमंत्री बनेंगे

Posted by Haji Iqbal on Sunday, May 26, 2024

ഷാറൂഖ് ഖാൻ ഇങ്ങനെ പോസ്റ്റ് പങ്കുവച്ചിരുന്നെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ് എന്നാൽ അത്തരത്തിലുള്ള വാർത്തകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. @iamsrk  എന്ന ഷാറൂഖിന്റെ എക്‌സ് അക്കൗണ്ടാണ് അടുത്തതായി പരിശോധിച്ചത്. പ്രചരിക്കുന്നതുപോലൊരു പോസ്റ്റ് ഇതിൽ കണ്ടെത്താനായില്ല.

ഐ.പി.എൽ. കിരീടനേട്ടത്തിൽ തന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഈ ഹാന്റിലിൽ അവസാനമായി വന്നിരിക്കുന്നത്. അതിന് മുൻപ് മെയ് 18-ന് അദ്ദഹം മഹാരാഷ്ട്രയിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. മെയ് മാസത്തിൽ മറ്റ് പോസ്റ്റുകളൊന്നും തന്നെ ഇല്ല.

പോസ്റ്റ് ചെയ്ത ശേഷം പിന്നീട് അത് പിൻവലിച്ചതാണോ എന്നും പരിശോധിച്ചു. സോഷ്യൽ ബ്ലേഡ് എന്ന ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ അക്കൗണ്ടിൽനിന്നു പോസ്റ്റുകളൊന്നും തന്നെ പിൻവലിച്ചിട്ടില്ല എന്നും ഉറപ്പാക്കി. 

വാസ്തവം

ഷാറൂഖ് ഖാന്റെ പേരിൽ പ്രചരിക്കുന്ന ഈ എക്‌സ് പോസ്റ്റ് വ്യാജമായി നിർമിച്ചതാണ്. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: The circulating image says that 'Rahul Gandhi is confirmed to be the next Prime Minister