13 വയസ്സുള്ള തൻമയ് ബക്ഷിയെ പ്രതിമാസം 66 ലക്ഷം രൂപ ശമ്പളത്തിൽ ഗൂഗിൾ നിയമിച്ചോ? | Fact Check

ഇന്ത്യക്കാരനായ പതിമൂന്നുകാരനെ ആഗോള ടെക് ഭീമനായ ഗൂഗിൾ പ്രതിമാസം 66 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://x.com/AMJADAM40824748/status/1876197087416828280
എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
ഈ വീഡിയോ 2017 മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് ( പ്രചരിക്കുന്ന വീഡിയോകൾ കാണാം
എ.ഐ. വിദഗ്ധനും സാങ്കേതിക പരിജ്ഞാനവുമുള്ള തൻമയ് ബക്ഷിയാണ് വീഡിയോയിലുള്ളത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വിവരമനുസരിച്ച് തൻമയ് ഐ.ബി.എമ്മുമായി സഹകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. വിന്നിപെഗ് സർവ്വകലാശാലയിലും ടോക്കിയോ സർവ്വകലാശാലയിലും സോഫ്റ്റ്വെയർ ഡെവലപ്പർ, ഗ്രന്ഥകർത്താവ്, സ്പീക്കർ, ഇൻസ്ട്രക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 3,00,000-ലധികം സബ്സ്‌ക്രൈബർമാരുള്ള ജനപ്രിയ യൂട്യൂബർ കൂടിയാണ് തൻമയ്. കോഡിങ്ങും വെബ് ഡെവലപ്മെന്റും സംബന്ധിച്ച ട്യൂട്ടോറിയലുകളാണ് അദ്ദേഹം പ്രധാനമായും പോസ്റ്റ് ചെയ്യുന്നത്. ഫോർബ്‌സ്, ദി വാൾ സ്ട്രീറ്റ് ജേർണൽ, ദി ന്യൂയോർക്ക് ടൈംസ്, സിഎൻബിസി, സിബിസി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇയാളെക്കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലിങ്ക് - https://www.linkedin.com/in/tanmayb123/
2017-ൽ സമാന പ്രചാരണം നടന്നപ്പോൾ എക്‌സിലൂടെ തൻമയ് വിശദീകരണം നൽകിയിരുന്നു. ഗൂഗിളിലോ ഫേസ്ബുക്കിലോ താൻ പ്രവർത്തിച്ചിട്ടില്ല എന്നാണ് 2017 സെപ്തംബർ രണ്ടിലെ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയത്.
ലിങ്ക് - https://x.com/TajyMany/status/904025587219660808
സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ദൃശ്യങ്ങൾ ഗൂഗിൾ നടത്തിയ അഭിമുഖത്തിന്റേത് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാൽ, 2017 ഓഗസ്റ്റിൽ ന്യൂസിലാൻഡ് ആസ്ഥാനമായൊരു ചാനലിലെ എ.എം. എന്ന പരിപാടിയിൽ തൻമയ് ബക്ഷി നൽകിയ അഭിമുഖമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രോഗ്രാമിങ് എന്നിവയെക്കുറിച്ച് ഇതിൽ വളരെ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഈ പരിപാടിയുടെ ലിങ്ക് 2017 ഓഗസ്റ്റ് 24-ന് തൻമയ് തന്റെ എക്‌സ് (നേരത്തെ ട്വിറ്റർ) ഹാൻറിലിൽ പങ്കുവച്ചിരുന്നു.
ഈ വൈറൽ വീഡിയോ എ.എം ടോക്ക് ഷോ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2017 ഓഗസ്റ്റ് 19-ന് പോസ്റ്റ് ചെയ്തതാണെന്ന് വ്യക്തമായി.
ലിങ്ക് - https://x.com/TajyMany/status/900437467739893761
വാസ്തവം
The smartest guest we've ever had on the show, and he's only 13!
Posted by AM on Friday, August 18, 2017
തൻമയ് ബക്ഷിയെന്ന പതിമൂന്നുകാരനെ ഗൂഗിൾ 66 ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2017 ഓഗസ്റ്റിൽ ന്യൂസിലാൻഡ് ആസ്ഥാനമായുള്ളൊരു ചാനലിന് തൻമയ് നൽകിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട്ലി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Video on Facebook claiming that a 13-year-old Indian boy has been hired by global tech giant Google