വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളെ പോലീസ് തിരിച്ചയക്കുന്നോ? | Fact Check

#Published by News meter. Edited by Mathrubhumi
.
.

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കേരളം ഉൾപ്പടെ ഏതാനും സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാക്കി. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആദ്യ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരേന്ത്യയിൽ മുസ്ലീം വനിതകളെ വോട്ട് ചെയ്യുന്നതിൽനിന്ന് പോലീസ് തടഞ്ഞു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

https://archive.org/details/fb_20240501_202405 

വനിതാ പോലീസ് ഉൾപ്പടെ ഏതാനും പോലീസുകാർ ചേർന്ന് ശിരോവസ്ത്രവും മുഖപടവും ധരിച്ച രണ്ട് സ്ത്രീകളെ ഗേറ്റിന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട് 

വോട്ട് ചെയ്യാൻ വരുന്ന മുസ്ലിം സ്ത്രീകളെ യുപി പോലീസ് സ്വീകരിക്കുന്ന രീതി കാണുക. ഇതാണ് ഉത്തരേന്ത്യയിൽ നടക്കുന്നത്..

Posted by Mathethara India on Tuesday, April 30, 2024

Archive1 - https://archive.org/details/fb-1_20240501 
,Archive2 - https://archive.org/details/fb-2_20240501 
 Archive3- https://archive.org/details/fb-3_20240501 

അന്വേഷണം

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തിൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ദൃശ്യങ്ങളിൽ നിരവധി പേർ മാസ്‌ക് ഉപയോഗിച്ചതായി ശ്രദ്ധിയൽപെട്ടു. ഇത് ദൃശ്യങ്ങൾ പഴയതാകാമെന്ന സൂചന നൽകി. കൂടാതെ ദൃശ്യങ്ങളിലെ വാഹനത്തിൻറെ രജിസ്‌ട്രേഷൻ നമ്പർ പ്രകാരം ഇത് ഉത്തർ പ്രദേശിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന വിവരം ലഭിച്ചു. എന്നാൽ ഉത്തർ പ്രദേശിൽ ലോക്സഭാ തിരഞ്ഞടെപ്പ് മൂന്നാം ഘട്ടത്തിൽ 2024 മെയ് ഏഴിന് നടക്കാനിരിക്കുന്നതേ ഉള്ളൂ. ഇതോടെ വീഡിയോ പഴയതാകാമെന്ന കൂടുതൽ സൂചനകൾ ലഭിച്ചു. 

Police in Rampur caught Burqa clad women in attempt of bogus voting,beaten & Arrested on the spot. #UPElections2022

Police in Rampur caught Burqa clad women in attempt of bogus voting,beaten & Arrested on the spot. #UPElections2022

Posted by Jana gana mana on Tuesday, February 15, 2022

തുടർന്ന് റിവേഴ്‌സ് ഇമേജ് സർച്ച് വഴി പരിശോധിച്ചതോടെ ഇതേ ദൃശ്യങ്ങൾ 2022 ഫെബ്രുവരിയിൽ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പങ്കവച്ചതായി കണ്ടെത്തി. 

Archive 1 -https://archive.org/details/2022_20240502 
Archive 2  https://archive.org/details/2022-2_202405 

ഉത്തർപ്രദേശിലെ റാംപൂരിൽ ബുർഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സ്ത്രീകളെ പോലീസ് പിടികൂടിയെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ ആധികാരികത പരിശോധിക്കുന്നതിനായി കീവേഡുകളും തീയതിയും ഉൾപ്പെടെ ഉപയോഗിച്ച് പരിശോധിച്ചതോടെ സംഭവം സാധൂകരിക്കുന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ  ലഭ്യമായി 

Current TV News എന്ന ഫെയ്‌സ്ബുക്ക് പേജിൽ ഈ രണ്ട് സ്ത്രീകളെയും പോലീസ് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതായി കാണാം. റാംപൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതിന് പോലീസ് പിടികൂടിയെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. 

ആജ്തക് വെബ്‌സൈറ്റിൽ 2022 ഫെബ്രുവരി 14-ന് നൽകിയ റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ റാംപൂരിൽ ആറുപേരെ കള്ളവോട്ടിന് പോലീസ് പിടികൂടിയെന്നും ഇതിൽ നാലുപേർ വനിതകളാണെന്നും വ്യക്തമാക്കുന്നു. 

പ്രചരിക്കുന്ന വീഡിയോയിലെ രണ്ട് സ്ത്രീകളെയും റിപ്പോർട്ടിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ കാണാം.( വസ്ത്രത്തിന്റെ നിറത്തിൽ കാണുന്ന ചെറിയ മാറ്റം സാങ്കേതികമാണെന്ന് മനസ്സിലാക്കുന്നു). തുടർന്ന് മറ്റ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ദൈനിക് ഭാസ്‌കർ എന്ന ഹിന്ദി ദേശീയ മാധ്യമം 2022 ഫെബ്രുവരി 14-ന് നൽകിയ റിപ്പോർട്ടിൽ രണ്ടു പേർ അമ്മയും മകളുമാണെന്നും ഇതിലൊരാൾ കള്ളവോട്ട് രേഖപ്പെടുത്തിയതായും പറയുന്നുണ്ട്. ജാഗരൺ എന്ന വാർത്താ വെബ്‌സൈറ്റിലും സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇതേ ദിവസം നൽകിയതായി കാണാം. 

മറ്റ് ചില മാധ്യമ റിപ്പോർട്ടുകളിൽ സംഭവവുമായി ബന്ധപ്പെട്ട ഉയർന്ന പോലാസ് ഉദ്യോഗസ്ഥരുടെ പ്രതകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. അതേസമയം, ഉത്തർ പ്രദേശിലെ റാംപൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2022 ഡിസംബറിൽ മുസ്ലീം സ്ത്രീകളെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതുമായി ബന്ധമില്ലെന്നും വ്യക്തം

വാസ്തവം

ഉത്തരേന്ത്യയിൽ മുസ്ലീം വനിതകളെ വോട്ട് ചെയ്യുന്നതിൽനിന്ന് പോലീസ് വിലക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.  2022 ഫ്രെബ്രുവരിയിൽ നടന്ന ഉത്തർപ്രദേശിലെ റാംപൂർ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിൻറേതാണ് ദൃശ്യങ്ങൾ

(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)

Content Highlights: A video is circulating on social media in which claims police stopped Muslim women from voting