എസ്.സി./എസ്.ടി. ഒ.ബി.സി. സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല | Fact Check

''എസ്സി/എസ്ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും എന്ന് അമിത് ഷാ പറയുന്നതായി.'' കാണിക്കുന്ന ഒരു വീഡിയോ വാട്ട്‌സ്ആപ്പിൽ വൈറലാവുന്നുണ്ട്.
അന്വേഷണം
വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അത് 2023 ഏപ്രിൽ 23-ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ഒരു പി.ടി.ഐ. റിപ്പോർട്ടിലേക്ക് നയിച്ചു. '''ബിജെപി വിജയിച്ചാൽ തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കും' അമിത് ഷാ എന്നാണ് റിപ്പോർട്ട് പറയുന്നു. വൈറൽ വീഡിയോയിലെ ഒരു കീ ഫ്രെയിം അതിൽ ഉണ്ടായിരുന്നു. ''ഞായറാഴ്ച രംഗ റെഡ്ഡിയിലെ ചേവെല്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യുന്നു'' എന്ന അടിക്കുറിപ്പോടെ വൈറലായ ദൃശ്യങ്ങളിൽ കാണുന്ന അതേ വസ്ത്രത്തിലാണ് ഷാ.
തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസ്. സർക്കാരിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചെന്നും നിലവിലെ ഭരണം താഴെയിറക്കുന്നതുവരെ ബി.ജെ.പിയുടെ പോരാട്ടം അവസാനിക്കില്ലെന്നും കേന്ദ്രമന്ത്രി അമിത് ഷാ ഞായറാഴ്ച പറഞ്ഞു. തെലങ്കാനയിൽ ബി.ജെ.പി. അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്കുള്ള സംവരണം എടുത്തുകളയുമെന്ന് ഷാ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു .
തുടർന്ന് YouTubeൽ ''വിജയ് സങ്കൽപ് സഭ'' ''ചെവെല്ല'' ''അമിത് ഷാ'' ''റിസർവേഷൻ എന്നീ കീവേഡുകൾ ഉപയോഗിച്ച് ഇംഗ്ലീഷിൽ സേർച്ച് ചെയ്തു. അപ്പോൾ 2023 ഏപ്രിൽ 24-ന് HW ന്യൂസ് ഇംഗ്ലീഷിന്റെ ഒരു റിപ്പോർട്ട് കിട്ടി. വീഡിയോയിൽ ഏകദേശം 1:30 മിനിറ്റിനുള്ളിൽ, ഭാരതീയ ജനത പാർട്ടിയുടെ സർക്കാർ രൂപീകരിച്ചാൽ ഈ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ഷാ പറയുന്നത് കേൾക്കാം. തെലങ്കാനയിലെ എസ്.സി./എസ്.ടി., ഒ.ബി.സി. എന്നിവരുടെ അവകാശമാണ്, അവർക്ക് ഈ അവകാശം ലഭിക്കും, എന്ന് അമിത് ഷാ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഷായുടെ പ്രസംഗം 2023 ഏപ്രിൽ 23-ന് അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തു. വീഡിയോ പരിശോധിച്ചു. ഷാ തെലങ്കാനയിലെ മുസ്ലീം സംവരണത്തിനെതിരെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
വീഡിയോയുടെ 14:35 മിനിറ്റിൽ, ''ഭാരതീയ ജനത പാർട്ടിയുടെ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഈ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഞങ്ങൾ അവസാനിപ്പിക്കും. ഈ അവകാശം തെലങ്കാനയിലെ എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്കുള്ളതാണ്. അവർക്ക് അത് ലഭിക്കും. ഞങ്ങൾ മുസ്ലീം സംവരണം അവസാനിപ്പിക്കും,'' എന്ന് ഷാ പറയുന്നത് കേട്ടു.
യൂട്യൂബ് ലൈവ് വീഡിയോയിൽ കാണുന്ന ആഭ്യന്തര മന്ത്രിയുടെ കൈ ചലനങ്ങളും ആംഗ്യങ്ങളും ഭാവങ്ങളും വൈറൽ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എസ്.സി./എസ്.ടി., ഒ.ബി.സി. സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നതായി തോന്നിപ്പിക്കുന്നതിനായി ഷായുടെ പ്രസംഗത്തിൽ നിന്നുള്ള ചില സ്‌നിപ്പെറ്റുകൾ ക്ലിപ്പ് ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ എത്താൻ കഴിയും.
(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: If BJP wins, Muslim reservation will end in Telangana' Amit Shah | Fact Check