വാരപ്പെട്ടി സഹ. ബാങ്ക് വാർഷികയോഗം; സഹകാരികൾക്ക് ലാഭവിഹിതം നൽകാൻ തീരുമാനം

വാരപ്പെട്ടി: വാരപ്പെട്ടി സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് എ.എസ്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹകാരികൾക്ക് 12 ശതമാനം ലാഭവിഹിതം നൽകാൻ യോഗം തീരുമാനിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മെമന്റോയും കാഷ് അവാർഡും നൽകി അനുമോദിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഉമൈബ നാസർ അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽ, ബാങ്ക് ബോർഡംഗങ്ങളായ സീമോൻ, ജോയി, ഷിബു വർഗീസ്, അജാസ്, അഡ്വ. ബിജുകുമാർ, കലാധരൻ, സ്മിത ജയപ്രകാശ്, എന്നിവർ സംസാരിച്ചു. ബോർഡംഗം ടി.എൻ. അശോകൻ സ്വാഗതവും വി.കെ. റെജി നന്ദിയും പറഞ്ഞു.
Content Highlights: Varappetty Cooperative Bank announced a 12 percent dividend for members and honored top-performing students during its annual general meeting.