‘ടിങ്കർഫെസ്റ്റ്-2026’ ശാസ്ത്ര-സാങ്കേതിക മേള

എറണാകുളം-അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച ടിങ്കര്‍ഫെസ്റ്റ്-2026 ശാസ്ത്ര സാങ്കേതിക മേള ഡോ. ജെസ്സി ജോണ്‍  ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം-അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച ടിങ്കര്‍ഫെസ്റ്റ്-2026 ശാസ്ത്ര സാങ്കേതിക മേള ഡോ. ജെസ്സി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് 'ടിങ്കർഫെസ്റ്റ്-2026' ശാസ്ത്ര-സാങ്കേതിക മേള സെയ്ന്റ് അലോഷ്യസ് ഹൈസ്കൂളിൽ നടന്നു. 'സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെ ഗുണനിലവാരമുള്ള ജീവിതത്തിലേക്ക്' എന്നതാണ് ഈ വർഷത്തെ പ്രധാനപ്രമേയം.

തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് പ്രൊഫസർ ഡോ. ജെസ്സി ജോൺ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ, അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ ഫാ. വർഗീസ് പാലാട്ടി, സ്‌കൂൾ മാനേജർ ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, അസിസ്റ്റന്റ് വികാരി ഫാ. സിറിൽ പാലയ്ക്കൽ, പ്രധാനാധ്യാപിക എ.പി. ജിൽ പോൾ, എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി എ.ടി.എൽ. കോഡിനേറ്റർ ഡോ. പി. ആശ, സെയ്ന്റ് അലോഷ്യസ് ഹൈസ്‌കൂൾ എ.ടി.എൽ. കോഡിനേറ്റർ ദീപ്തിക്കുട്ടി ജോൺ എന്നിവർ നേതൃത്വം നൽകി. 11 വിദ്യാലയങ്ങളിൽനിന്നായി 160-ഓളം വിദ്യാർഥികൾ പങ്കെടുത്തു.

Content Highlights: The 5th Tinkerfest 2026 science and technology fair was held at St. Aloysius High School in Paravur with participation from around 160 students.