തൈക്കൂടം കാർണിവൽ ലോഗോ പ്രകാശനം

തൈക്കൂടം കാർണിവൽ 
ലോഗോ 
അഭിനേത്രി നീന കുറുപ്പ് 
പ്രകാശനം 
ചെയ്യുന്നു.
തൈക്കൂടം കാർണിവൽ ലോഗോ അഭിനേത്രി നീന കുറുപ്പ് പ്രകാശനം ചെയ്യുന്നു.

വൈറ്റില: തൈക്കൂടം പാടം ബോയ്സിന്റെയും തൈക്കൂടം പീപ്പിൾസ് റെസിഡെൻസ്‌ അസോസിയേഷന്റെയും തൈക്കൂടം ഈസ്റ്റ് റെസിഡെൻസ്‌ അസോസിയേഷന്റെയും നേതൃത്വത്തിൽ നടത്തുന്ന തൈക്കൂടം ‘പാടം കാർണിവൽ 2027’ പുതുവത്സരാഘോഷത്തിന്റെ ലോഗോ അഭിനേത്രി നീനാ കുറുപ്പ് പ്രകാശനം ചെയ്തു.

സംഘാടക സമിതി കൺവീനർ അശോകൻ കെ.പി. അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും 46-ാം ഡിവിഷൻ കൗൺസിലറുമായ വി.പി. ചന്ദ്രൻ, 47-ാം ഡിവിഷൻ കൗൺസിലർ സേവ്യർ പി. ആന്റണി, പ്രനിഷ് പ്രസാദ്, സൈബി പി.ജി. എന്നിവർ സംസാരിച്ചു.

Content Highlights: Actress Neena Kurup unveiled the logo for the Thykoodam Padam Carnival New Year celebrations organised by local residents associations.