എൻ.പി. രാമസ്വാമി അനുസ്മരണം

മട്ടാഞ്ചേരി: പ്രമുഖ സംഗീതജ്ഞനായിരുന്ന എൻ.പി. രാമസ്വാമിയുടെ സ്മരണയ്ക്കായി മട്ടാഞ്ചേരിയിൽ ഗോശ്രീ ഗാനസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സഭാ പ്രസിഡന്റ് പ്രൊഫ. ആർ.വി. കിളിക്കാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.പി. ശരത് ചന്ദ്രൻ, വി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
എൻ.പി. രാമസ്വാമിയുടെ ശിഷ്യരുടെ സംഗീതാർച്ചനയുമുണ്ടായി. ഇടപ്പള്ളി കെ.എൻ. ശ്രീനിവാസൻ, കൊച്ചിൻ വിശ്വനാഥൻ എന്നിവരുടെ സംഗീതക്കച്ചേരികളുമുണ്ടായി.
Content Highlights: A memorial event in honour of renowned musician N.P. Ramaswamy was organised by Goshree Ganasabha in Mattancherry.