മൂവാറ്റുപുഴ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി

മൂവാറ്റുപുഴ പുസ്തകോത്സവം മേള ഓഡിറ്റോറിയത്തിൽ എം.ജി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ പുസ്തകോത്സവം മേള ഓഡിറ്റോറിയത്തിൽ എം.ജി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ പുസ്തകോത്സവം മേള ഓഡിറ്റോറിയത്തിൽ തുടങ്ങി. എം.ജി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവസമിതി ചെയർമാൻ ഡോ. ഡോൺ ബോസ്കോ ജോസഫ് അധ്യക്ഷനായി. ഡോ. അനഘാ ബാബു പെരുമ്പടവം ശ്രീധരന് നവതി ആദരം സമർപ്പിച്ചു. നവംബർ 28-ന് ഡി. ശ്രീമാൻ നമ്പൂതിരി സ്മാരക പുരസ്കാരസമർപ്പണം നടത്തി. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. 29-ന് പ്രൊഫ. എം.പി. മന്മഥൻ സ്മാരക പുരസ്കാരസമർപ്പണം നടക്കും. നവംബർ 30-ന് വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും ലോകസമാധാനം എന്ന വിഷയത്തിൽ ചർച്ചയുമുണ്ടാകും. മാതൃഭൂമി അടക്കം വിവിധ പ്രസാധകരുടെ പുസ്തകസ്റ്റാളുകളുണ്ട്.

Content Highlights: The Muvattupuzha International Book Fair has begun at Mela Auditorium, inaugurated by MG University Vice Chancellor Dr. D. Mavooth.