കാപ്പ ചുമത്തി ജയിലിലടച്ചു

വിനു മണി
വിനു മണി

നെടുമ്പാശ്ശേരി: കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി(28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭയപ്പെടുത്തിയുള്ള കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2020-ൽ നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ ജിസ്‌മോൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ശ്രീമൂലനഗരം പട്ടരുപറമ്പ് ഭാഗത്ത് യുവാവിനെ ആക്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. നെടുമ്പാശ്ശേരി സബ് ഇൻസ്‌പെക്ടർ ടി.എസ്. അഭിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സി.എസ്. സൂരജ്, സി. ഗിരീഷ്, മുഹമ്മദ് അഷർ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

Content Highlights: A 28-year-old habitual offender accused in murder and assault cases was detained under the KAPA Act and sent to Viyyur Central Jail in Nedumbassery.