തകർന്ന പെരിയാർവാലി നീർപ്പാലം പുനർനിർമാണം തുടങ്ങി

കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ കാവ് ചർച്ച് റോഡിൽ തകർന്നുവീണ പെരിയാർ വാലിയുടെ നീർപ്പാലം പുനർനിർമാണം തുടങ്ങി. 2026 ഏപ്രിൽ മാസത്തിലാണ് പാലം തകർന്നുവീണത്. 24 ലക്ഷം രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.

ജലവിഭവവകുപ്പാണ് തുക അനുവദിച്ചത്. അപകടാവസ്ഥയിലുള്ള നാലു തൂണുകൾ ചുറ്റും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തും. അതിനുശേഷം പാലം ക്രെയിൻ ഉപയോഗിച്ച് തൂണുകളുടെ മുകളിൽ സ്ഥാപിക്കും. നവംബർ 15-ഓടെ നിർമാണം പൂർത്തിയാക്കും.

മനോജ് മൂത്തേടൻ എം.എൽ.എ. നിർമാണം ഉദ്ഘാടനം ചെയ്തു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത് കുമാർ, മെംബർമാരായ ജീന പോൾ, സാലി ബിജോയ്, ലിജി അനൂപ്, മായ റെജി, അനക്‌സ് ജോൺ, ജെന്നി സാജു, പെരിയാർവാലി എക്‌സി. എൻജിനിയർ പി.എൻ. രഞ്ജിത, ജോഷി തോമസ്, എം.ജി. സന്തോഷ് കുമാർ, പി.പി. അവറാച്ചൻ, എൽദോ ഐസക്ക്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ കെ.ജി. ഗില്ലാത, സി.പി. വിൽസൺ എന്നിവർ പങ്കെടുത്തു.