വിദ്യാർഥികൾക്ക് ടാബുകൾ നൽകി യൂത്ത് കോൺഗ്രസ്

വൈപ്പിൻ : നായരമ്പലം പുത്തൻ കടപ്പുറം സധർമബോധിനി സഭവക ലോവർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് എൽ.സി.ഡി. റൈറ്റിങ് ടാബുകൾ നൽകി യൂത്ത് കോൺഗ്രസ് ടാബ് വിതരണം ടോണി ചമ്മണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി റോബിൻ കുരിശിങ്കൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസ്, വൈസ് പ്രസിഡന്റ് ജിഷാ ശ്രീരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗിരീശൻ, ബ്ലോക്ക് പഞ്ചായത്തംഗം നീതു ബിനോദ്, പ്രധാനാധ്യാപിക മഞ്ജു സുനിൽ, ശ്രീയേഷ്, നന്ദു ഗോവിന്ദ്, വിഷ്ണു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.