യോഗക്ഷേമ സഭ കുടുംബസംഗമം

പെരുമ്പാവൂർ : യോഗക്ഷേമസഭ പെരുമ്പാവൂർ ഉപസഭയുടെ ഓണാഘോഷവും കുടുംബസംഗമവും മനോജ് മൂത്തേടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് ഡോ. കൃഷ്ണകുമാർ ചെറുമണൽ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ.എൻ. സംഗീത മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർ അനിതാ പ്രകാശ്, ജില്ലാ സെക്രട്ടറി നാരായണൻ കപ്ളിങ്ങാട്, ജില്ലാ ട്രഷറർ സുജിൽ തട്ടായം, ഉപസഭാ സെക്രട്ടറി കെ.ആർ. ഗിരീഷ്, വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ഇ.സി.കെ. ഉണ്ണികൃഷ്ണൻ, ഹേന രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.