കോലഞ്ചേരിയിൽ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ മേഖലാ ഓഫീസ് തുറന്നു

കോലഞ്ചേരി : പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ സേവനങ്ങളും വിവിധ വായ്പാപദ്ധതികളും ലഭ്യമാക്കുന്നതിനായി കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ മേഖലാ ഓഫീസ് തുറന്നു. വി.പി. സജീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്‌സൺമാരായ ജോയിസ് മേരി ആന്റണി, കെ.എൻ. സംഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വൈസ് പ്രസിഡന്റ് ബിജു കെ. ജോർജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി തോമസ്, എ.പി. കുഞ്ഞുമുഹമ്മദ്, മിനി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിൾ ജോർജ്, സുജിത് പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.പി. അബൂബക്കർ, സബിത അബ്ദുൾ റഹ്‌മാൻ, പി.കെ. ഇന്ദു, സി.പി. ജോയ്, കെ.പി. തങ്കപ്പൻ, എം.ടി. ജോയ്, കെ.വി. എൽദോ, പോൾസൺ പീറ്റർ, വി.എം. ജോർജ്, കെ.എച്ച്. മുഹമ്മദുകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. പട്ടികജാതി പട്ടികവർഗ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്‌മണ്യൻ സ്വാഗതവും ജില്ലാ മാനേജർ എ. ഹരികുമാർ നന്ദിയും പറഞ്ഞു.