തുറവൂരിൽ ഇന്ന് ദീപാവലി വലിയവിളക്ക്

അരൂർ : 12 ഗജവീരന്മാരുടെ എഴുന്നള്ളിപ്പ്. അതിനുമുന്നിൽ ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണിത്വത്തിൽ 200-ഓളം കലാകാരരുടെ പഞ്ചവാദ്യം. തിമിലയിൽ തീർത്ത മേളവിസ്മയത്തിന് ചുറ്റും താളംപിടിച്ച് പുരുഷാരം. തുറവൂർ മഹാക്ഷേത്രം ശനിയാഴ്ച ശരിക്കും പൂരപ്പറമ്പായി. ക്ഷേത്രകലകളായ ഒട്ടൻതുള്ളൽ, നൃത്തം, മേജർ സെറ്റ് കഥകളി എന്നിവയും ഉണ്ടായിരുന്നു.

ഞായറാഴ്ച പുലരുന്നതോടെ ക്ഷേത്രാങ്കണം ദീപാവലി വലിയവിളക്കിന്റെ ആഘോഷത്തിലേക്ക് മിഴിതുറക്കും, തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളത്തുവരെ ഉത്സവാഘോഷം നീണ്ടുനിൽക്കും. അതുവരെ വഴികളെല്ലാം തുറവൂരിലേക്കുള്ള ഭക്തരാൽനിറയും. ഞായറാഴ്ച ആണെന്നതിനാൽ ഇത്തവണ ദീപാവലിക്ക് തിരക്കേറുമെന്നുറപ്പ്. അതിനിടെ പഞ്ചാരിയിൽ പെരുമഴ തീർക്കുന്ന പത്മശ്രീ പെരുവനം കുട്ടൻമാരാർക്കൊപ്പം താളംപിടിക്കാൻ മേളപ്രേമികളെത്തും. ആനയഴക് ആസ്വദിക്കാൻ ആനപ്രേമികളും നിറയും. ഇരുനൂറോളം കലാകാരരാണ് കുട്ടൻമാരാരുടെ പ്രമാണിത്വത്തിൽ മേജർസെറ്റ് പഞ്ചാരിമേളം തീർക്കുക. നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരവും ഉണ്ടാകും. രാത്രി 1.30-മുതലാണ് വലിയവിളക്ക്. തിങ്കളാഴ്ച പുലർച്ചെ നാലിന് ദർശന പ്രാധാന്യമേറിയ കൂട്ടിയെഴുന്നള്ളത്ത് നടക്കും. തുറവൂർ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ പട്ടത്താളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വളമംഗലം തിരവെങ്കിടപുരം ക്ഷേത്രം, മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുരന്ദരേശ്വരം മഹാദേവർ ക്ഷേത്രം, കൈനിക്കരമന ദേവീക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദേവൻമാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

മഹാക്ഷേത്രത്തിൽ ഇന്ന്

:ശ്രീബലി നാദസ്വരം നെന്മാറ ബ്രദേഴ്സ്, തുടർന്ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചാരിമേളം രാവിലെ 8.30, ഓട്ടൻ തുള്ളൽ മരുത്തോർവട്ടം കണ്ണൻ ഉച്ചയ്ക്ക് 1.30, നവകാഭിഷേകം 1.30, വേദമന്ത്രകീർത്തനം.

തുറവൂർ മഹാക്ഷേത്ര മതപാഠശാല 2.30, തുടർന്ന് ആനയൂട്ട്, കാഴ്ചശ്രീബലി, നാദസ്വരം നെന്മാറ ബ്രദേഴ്സ്, തുടർന്ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളം വൈകീട്ട് 5.30, വലിയവിളക്ക് രാത്രി 1.00-ന് കൂട്ടിയെഴുന്നള്ളത്ത് 4.30-ന് വലിയ കാണിക്ക, യാത്രയയപ്പ്.

അരൂർ : തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച ദേശീയപാതയിൽ വലിയവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അരൂർ അമ്പലം ജങ്ഷനിൽനിന്നും ഇടത്തേക്കുതിരിഞ്ഞ് അരൂക്കുറ്റി വഴി ചേർത്തലയ്ക്ക് പോകണം. ചേർത്തല ഭാഗത്തുനിന്നും വരുന്ന തീരദേശ റോഡിലൂടെ ചാവടി ഭാഗത്ത് എത്തി നാലുകുളങ്ങര വഴി ദേശീയപാതയിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകണം.

തുറവൂർ-ചാവടി റോഡിൽ നിയന്ത്രണവും ഇരുചക്രവാഹനമടക്കമുള്ളവയുടെ പാർക്കിങ്ങും നിരോധിച്ചു.

ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുത്തൻചന്ത, പാട്ടുകുളങ്ങര എന്നിവിടങ്ങളിൽനിന്നും തിരിഞ്ഞുപോകണം.

ഞായറാഴ്ച രാവിലെ ആറുമണിമുതൽ തിങ്കളാഴ്ച പുലർച്ചെ കൂട്ടിയെഴുന്നള്ളത്ത് കഴിയുംവരെയാണ് നിയന്ത്രണം.

ചെറുവാഹനങ്ങൾ ദേശീയപാത വഴി കടത്തിവിടുമെങ്കിലും തുറവൂർ ജങ്ഷനിൽ നടന്നുവരുന്ന നിർമാണജോലികൾ മൂലം കനത്ത കുരുക്കിൽ അകപ്പെടുവാനുള്ള സാധ്യതയേറെയാണ്.

അതിനാൽ ചെറുവാഹനങ്ങളിൽ ദീർഘദൂര യാത്രയ്ക്ക് പോകുന്നവരും അരൂക്കുറ്റി ചേർത്തല വഴി തിരിഞ്ഞുപോകേണ്ടതാണ്.

ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം