മാതൃഭാഷ അമ്മയെപ്പോലെ - കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി : മാതൃഭാഷ അമ്മയെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കേരളപ്പിറവി ദിനത്തിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകോത്സവ ഡയറക്ടർ അഡ്വ. എം. ശശിശങ്കർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാലാ വി.സി. പ്രൊഫ. കെ.കെ. സാബു, കേരള കലാമണ്ഡലം വി.സി. പ്രൊഫ. ബി. അനന്തകൃഷ്ണൻ, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ശശിധരൻ നായർ, പി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പുസ്തകോത്സവ വേദി സന്ദർശിച്ചു, യുവാക്കളുമായി സംവദിച്ചു.

മലയാള സർവകലാശാല-വൈജ്ഞാനിക സാമൂഹിക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച വൈസ് ചാൻസലർ പ്രൊഫ. സി.ആർ. പ്രസാദ് നയിച്ചു. മാതൃഭാഷയുടെ വികസനത്തിലൂടെ മാത്രമേ എല്ലാത്തരം സാംസ്‌കാരിക അധിനിവേശങ്ങളെയും ചെറുക്കാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. കെ.എം. ഭരതൻ, ഡോ. പി. പവിത്രൻ, ഡോ. സി. സെയ്തലവി, ഡോ. എം.ജി. മല്ലിക, ഡോ. ജി. സജിന, ഡോ. കെ.എം. അനിൽ, ബെറ്റിമോൾ മാത്യു, എസ്. രൂപിമ എന്നിവർ പ്രസംഗിച്ചു.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വസ്തുതകളും, രാഷ്ട്രീയ-സാമൂഹിക ചർച്ചകളും എന്ന വിഷയത്തിൽ ശ്രീജിത്ത് പണിക്കർ, ശ്യാം രാജ്, അനു നാരായണൻ, എം.വി. ഹരിറാം എന്നിവർ ചേർന്ന് പാനൽ ചർച്ച നടത്തി. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണ പരിപാടി കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യുന്നു. പി. സോമനാഥൻ, എം. ശശി ശങ്കർ, കണ്ണൂർ സർവകലാശാല വി.സി. കെ.കെ. സാജു, കേരളം കലാമണ്ഡലം വി.സി. ബി. അനന്തകൃഷ്ണൻ, കെ.വി.പി. കൃഷ്ണകുമാർ, സി. ശശിധരൻ എന്നിവർ സമീപം