ചോറ്റാനിക്കര ക്ഷേത്രദർശനം നടത്തി സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ

ചോറ്റാനിക്കര : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൗമെൻ സെൻ എന്നിവർ ഞായറാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബസമേതമായിരുന്നു ഇവർ എത്തിയത്. ജസ്റ്റിസ് എ.കെ. പ്രീതയും ഒപ്പമുണ്ടായിരുന്നു.
രാവിലെ 8-ന് ക്ഷേത്രത്തിലെത്തിയ ഇവർ ദർശനത്തിനു ശേഷം ഒൻപത് മണിയോടെ തിരിച്ചുപോയി. ജസ്റ്റിസ് സൂര്യകാന്തിനും ജസ്റ്റിസ് സൗമെൻ സെന്നിനും കൊച്ചിൻ ദേവസ്വം ബോർഡ് മെംബർമാരായ അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു എന്നിവർ ചോറ്റാനിക്കര ദേവിയുടെ ചിത്രവും പൊന്നാടയും നൽകി.