ജനകീയ കൂട്ടായ്മയുമായി എൽ.ഡി.എഫ്.

പറവൂർ: യു.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി ടി.വി. നിഥിൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. പീറ്റർ മുഖ്യപ്രഭാഷണം നടത്തി.

സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എം. ഇസ്മായിൽ, എൻ.ഐ. പൗലോസ്, പി.എസ്. ഷൈല, എം.എൻ. ശിവദാസൻ, ജേക്കബ് ജോർജ്, പി. അജിത്ത്കുമാർ, മുഹമ്മദ് ആലു, ഷിറോൺ തൈവെപ്പിൽ, ടി.ആർ. ബോസ്, കെ.ബി. അറുമുഖൻ, കെ.എ. വിദ്യാനന്ദൻ, ടി.എസ്. രാജൻ, പി.പി. അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

ചെറായി : എൽ.ഡി.എഫ്. ജനകീയ കൂട്ടായ്മ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വെളിയിൽ വൈപ്പിൻ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കൗൺസിൽ അംഗം എൻ.കെ. ബാബു അധ്യക്ഷത വഹിച്ചു. വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, കെ.എൽ. ദിലീപ് കുമാർ, കെ.കെ. ജോഷി, കെ.എ. സാജിത്ത്, പി.ബി. സജീവൻ, എം.ബി. ഷൈനി, എൻ.എസ്. സൂരജ്, കെ.എസ്. ദിൻരാജ്, വി.പി. സാബു, പ്രമോദ് മാലിപ്പുറം, കെ.കെ. വേലായുധൻ, ആറന്മുള ചന്ദ്രൻ, ആന്റണി സജി, എം.എച്ച് റഷീദ് എന്നിവർ പ്രസംഗിച്ചു.