കോലഞ്ചേരി വൈ.എം.സി.എ. ചിത്രരചനാ മത്സരം നടത്തി

കോലഞ്ചേരി വൈ.എം.സി.എ നടത്തിയ അഖില കേരള ചിത്ര രചനാ മത്സരം നാഷണല്‍ പ്രോപ്പര്‍ട്ടി കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി വൈ.എം.സി.എ നടത്തിയ അഖില കേരള ചിത്ര രചനാ മത്സരം നാഷണല്‍ പ്രോപ്പര്‍ട്ടി കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ 15 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കായി അഖില കേരള ചിത്രരചനാ മത്സരം നടത്തി. നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയി സി. ജോർജ് ഉദ്ഘാടനം ചെയ്തു.

വൈ.എം.സി.എ. പ്രസിഡന്റ് ടി.സി. മാണി അധ്യക്ഷനായി. എറണാകുളം സബ് റീജൻ കൺവീനർ ജോജി എളൂർ, വൈസ് പ്രസിഡന്റ് സി.കെ. ബാബു, സെക്രട്ടറി എം.വി. പൗലോസ്, ജോയിന്റ് സെക്രട്ടറി തമ്പി നെച്ചി, ട്രഷറർ സി.പി. മോനി, എം.കെ. സണ്ണി, സാജു എം. കറുത്തേടം, ചാക്കോ പത്രോസ് എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ നാനൂറോളം കുട്ടികൾ പങ്കെടുത്തു.

Content Highlights: Kolenchery YMCA conducted an all-Kerala painting competition for students under the age of 15, drawing around 400 participants.