ഭരണഘടനാ സമ്മേളനം നടത്തി

പറവൂർ: കോട്ടപ്പുറം രൂപത കേരള ലാറ്റിൻ കാത്തലിക് വിമെൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഭരണഘടനാ സമ്മേളനം കൊത്തലെൻഗോ പാരിഷ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത പ്രസിഡന്റ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു.
അഡ്വ. അഞ്ജലി സൈറസ്, ഫാ. ജോൺപോൾ, ഡയറക്ടർ സിസ്റ്റർ സ്റ്റൈയിൽ, ജനറൽ സെക്രട്ടറി ഷൈബി ജോസഫ്, ട്രഷറർ ഡെയ്സി ബാബു, ബെസി ഐസക്, കോട്ടപ്പുറം രൂപത കെ.എൽ.സി.എ. പ്രസിഡന്റ് അനിൽ കുന്നത്തൂർ, സി.എസ്.എസ്. പ്രസിഡന്റ് ജീസ്മോൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Content Highlights: Kerala Latin Catholic Women's Association organised a constitutional convention at Kottapuram Diocese in Paravur.