എം.പി. സുരേന്ദ്രന് സ്വീകരണം നൽകി

സംസ്‌കാര സാഹിത്യ സമിതി പിറവത്ത് സംഘടിപ്പിച്ച സ്വീകരണ യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു .സാഹിത്യ അക്കാദമി സെക്രട്ടറി എം.പി സുരേന്ദ്രന്‍ സമീപം .
സംസ്‌കാര സാഹിത്യ സമിതി പിറവത്ത് സംഘടിപ്പിച്ച സ്വീകരണ യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു .സാഹിത്യ അക്കാദമി സെക്രട്ടറി എം.പി സുരേന്ദ്രന്‍ സമീപം .

സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന് സ്വീകരണം നൽകി

സംസ്‌കാര സാഹിത്യസമിതി പിറവത്ത് സംഘടിപ്പിച്ച സ്വീകരണ യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ സമീപം

പിറവം: കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന് പിറവത്തെ എഴുത്തുകാരുടെ കൂട്ടായ്മ സംസ്‌കാര സാഹിത്യസമിതി സ്വീകരണം നൽകി. സ്വീകരണ യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം. ഹാളിൽ കൂടിയ യോഗത്തിൽ സാഹിത്യസമിതി പ്രസിഡന്റ് ഫാ. ബേബി വർഗീസ് അധ്യക്ഷനായി. അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു, ഡോ. വി.എം. മാത്യു, ശ്രീകുമാർ ഇലഞ്ഞി, സി.കെ. നാഥൻ, ജേക്കബ് ഓണക്കൂർ, റോസിലി ജോയി, പ്രിയരഞ്ജൻ പഴമഠം, അജിമോൻ കളമ്പൂർ എന്നിവർ സംസാരിച്ചു. എം.പി. സുരേന്ദ്രന് സംസ്‌കാര സാഹിത്യസമിതിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. തുടർന്ന് രമേശൻ മുല്ലശ്ശേരിയുടെ ഗോബരഹ എന്ന നോവൽ അടിസ്ഥാനമാക്കി ചർച്ച നടന്നു. പിറവത്തെത്തിയ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ നേരത്തേ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനെ വസതിയിൽ സന്ദർശിച്ചു.

Content Highlights: Kerala Sahitya Akademi Secretary M.P. Surendran was accorded a reception by the Samskara Sahitya Samithi in Piravom, inaugurated by Minister Anoop Jacob.