ജൂനിയർ റെഡ്ക്രോസ് ആലുവ ഉപജില്ലാ പഠനക്യാമ്പ്

കാഞ്ഞൂർ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ആലുവ താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കെഡേറ്റുകൾക്കായി പഠനക്യാമ്പ് നടത്തി. കാഞ്ഞൂർ സെയ്ൻറ് ജോസഫ്സ് കോൺവെൻറ് ഹൈസ്കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേയ്സ് അധ്യക്ഷയായി. റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ ഇ.എ. ഷബീർ, താലൂക്ക് ട്രഷറർ ഇ.എ. അബൂബക്കർ, ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ കെ.വി. ഷാഹി, താലൂക്ക് കോ ഓഡിനേറ്റർ എസ്.ഡി. ജോസ്, ഉപജില്ല കോ ഡിനേറ്റർ സൂസൻ വി. പോൾ, പി.ടി.എ. പ്രസിഡൻറ് നിജോ വല്ലൂരാൻ, സിസ്റ്റർ ലിസ്ജോ എന്നിവർ സംസാരിച്ചു. ഫസ്റ്റ് എയ്ഡ്, സി.പി.ആർ., കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ കാർഡിയോളജി ഡോക്ടർ ഡെനിം എഡ്ക്കർ, ഡോക്ടർ ഇജാസ്, ഡോക്ടർ ബി. അരുൺ, പി.എസ്. കാർത്തിക് , ഡോക്ടർ ജോബി തോമസ് എന്നീവർ ക്ലാസെടുത്തു. ഉപജില്ലയിലെ 19 സ്കൂളുകളിൽ നിന്നായി 404 പേർ ക്യാമ്പിൽ പങ്കെടുത്തു.
Content Highlights: A study camp for Junior Red Cross cadets in Aluva sub-district was held at St Joseph Convent High School in Kanjoor.