ഗ്രന്ഥാലോകത്തിന്റെ താലൂക്ക് തല കാംപെയ്ൻ തുടങ്ങി

പറവൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മുഖ മാസികയായ ഗ്രന്ഥാലോകത്തിന്റെ താലൂക്ക് തല കാംപെയ്ൻ തുടങ്ങി. സാഹിത്യകാരൻ സേതുവിൽനിന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി. ഷൈവിൻ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർചേർന്ന് ആദ്യ വരിസംഖ്യ സ്വീകരിച്ചു. ഈടുറ്റ പഠനങ്ങളിലൂടെ സാഹിത്യ കൃതികളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ ഗ്രന്ഥാലോകം മാസികയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് സേതു പറഞ്ഞു. മംഗളോദയം ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി ജയൻ മാലിൽ, സി.കെ. ബാബു എന്നിവർ സംസാരിച്ചു.
Content Highlights: The taluk-level campaign of Granthalokam magazine was launched in Paravur with writer Sethu handing over the first subscription.