കനിവ് സൗജന്യ മെഡിക്കൽ ക്യാമ്പ്

മുളന്തുരുത്തി: കനിവ് പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖലാ കമ്മിറ്റി, കോരഞ്ചിറ ചൈതന്യ റെസിഡെൻസ് അസോസിയേഷനുമായി ചേർന്ന് മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കനിവ് തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി കെ.ആർ. രജിഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.ഒ. പീറ്റർ അധ്യക്ഷത വഹിച്ചു.
ഏരിയ പ്രസിഡന്റ് എ.വി. കുര്യാക്കോസ്, മേഖലാ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, രക്ഷാധികാരി പി.ഡി. രമേശൻ, ടി.എസ്. ഗഗാറിൻ, വരുൺ സി.വി., ജോസ് മുതയിൽ, അയ്യപ്പൻ എന്നിവർ സംസാരിച്ചു. പരിശോധനാ റിപ്പോർട്ട് വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് നിർവഹിച്ചു.
Content Highlights: Kaniv Palliative Care organized a free medical camp in Mulamthuruthy in association with Chaitanya Residence Association and Muthoot Snehasraya.