ജില്ലാ കലോത്സവം: ആലുവ വിദ്യാധിരാജ സ്കൂൾ റണ്ണർ അപ്പ്

ആലുവ: കോലഞ്ചേരിയിൽ നടന്ന എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസിന് ഓവറോൾ റണ്ണർ അപ്പ് കിരീടം ലഭിച്ചു. 320 പോയിന്റാണ് സ്കൂൾ നേടിയത്. എച്ച്.എസ്.എസ്. വിഭാഗത്തിൽ ഒന്നാംസ്ഥാനവും എച്ച്.എസ്. വിഭാഗത്തിൽ രണ്ടാംസ്ഥാനവും നേടി. സംസ്കൃത കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ വിന്നറായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. എച്ച്.എസ്. സംസ്കൃത വിഭാഗത്തിലും യു.പി. സംസ്കൃത വിഭാഗത്തിലും ഒന്നാംസ്ഥാനം നേടി.
Content Highlights: Aluva Vidyadhiraja Vidyabhavan HSS emerged as the overall runners-up at the Ernakulam District School Kalolsavam held in Kolenchery with 320 points.