അങ്കമാലിയിൽ റാലിയും ധർണയും സംഘടിപ്പിച്ചു

അങ്കമാലി: ഡൽഹിയിൽ രാഹുൽഗാന്ധി നയിക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ റാലിയും അങ്കമാലി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണയും സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി. റാലിയും സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ധർണയും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ അധ്യക്ഷനായി. മുൻ എം.എൽ.എ. പി.ജെ. ജോയി, ജില്ലാ വൈസ് പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ, ഡി.സി.സി. സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. സജീവൻ, കെ.എസ്. ഷാജി, മാത്യു തോമസ്, ചന്ദ്രശേഖര വാരിയർ, സാംസൺ ചാക്കോ, ഡി.കെ.ടി.എഫ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ചന്ദ്രൻ, റാണി ടെല്ലസ്, എ.പി. കുഞ്ഞുമുഹമ്മദ്, അങ്കമാലി മുൻസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജോയ് മൂഞ്ഞേലി, ബിജു പോൾ നെറ്റിക്കാടൻ, ജില്ലാ പഞ്ചായത്തംഗം അൽഫോൻസ ഡേവിഡ്, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: The National Agricultural Labourers Federation staged a rally and dharna in Angamaly expressing support for the Delhi protest led by Rahul Gandhi.