കുസാറ്റ് സമരം: തിങ്കളാഴ്ച മുതൽ രാപകൽ റിലേ നിരാഹാരം

കളമശ്ശേരി: കുസാറ്റിലെ നാല് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയായ കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന സമരം 55-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ റിലേ നിരാഹാര സമരം ആരംഭിക്കും.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അനുബന്ധമായി എഫ്. എസ്.ഇ.ടി.ഒ. മാർച്ചും സംഘടിപ്പിക്കും. സമരത്തിന്റെ ഭാഗമായി ശനിയാഴ്ച ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി.
Content Highlights: CUSAT Employees Association intensifies their protest demanding the revocation of suspension of four staff members by launching a relay hunger strike from Monday.