ഭരണഘടനാ ദിനം ആചരിച്ചു

അത്താണി: നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. 'ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകൾ' എഴുതിയ ബോർഡ് നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വൈ. ശാബോർ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ധനേഷ്, ജോസ് പി. വർഗീസ്, പ്രിൻസിപ്പൽ നുസി എലിസബത്ത് വർഗീസ്, പ്രോഗ്രാം ഓഫീസർ പി.എ. ഫെബിൻസ മോൾ, അധ്യാപകരായ സുചിത കുമാരി, ടെസ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
Content Highlights: NSS unit of Nedumbassery Mar Athanasius Higher Secondary School observed Constitution Day and displayed a fundamental duties board at the panchayat office.